01
Apr 2025
Mon
01 Apr 2025 Mon
170 madrasas have been sealed by Utharakhand government

ഏതാനും ദിവസങ്ങള്‍ക്കിടെ സംസ്ഥാനത്തെ 170 മദ്‌റസകള്‍ അടച്ചുപൂട്ടി മുദ്രവച്ച് ബിജെപി നയിക്കുന്ന ഉത്തരാഖണ്ഡ് സര്‍ക്കാര്‍. പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവന്നിരുന്ന മദ്‌റസകളും അടച്ചുപൂട്ടിയവയില്‍ ഉള്‍പ്പെടുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്തരാഖണ്ഡ് മദ്‌റസാ ബോര്‍ഡിലോ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലോ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയതെന്നാണ് ഇതിനു കാരണമായി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ജില്ലാ ഭരണകൂടവും മുനിസിപ്പല്‍ കോര്‍പറേഷനും പോലീസും സംയുക്തമായി ഹല്‍ദ്വാനിയിലെ മുസ് ലിം ഭൂരിപക്ഷ പ്രദേശമായ ബാന്‍ഭുല്‍പുരയില്‍ പരിശോധന നടത്തുകയും ഏഴു മദ്‌റസകള്‍ പൂട്ടി മുദ്ര വയ്ക്കുകയും ചെയ്തു.

മദ്‌റസകളില്‍ പരിശോധന നടത്താന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ നിര്‍ദേശപ്രകാരം പ്രത്യേക ടീമുകള്‍ക്ക് രൂപം നല്‍കിയിരുന്നു. ഡെറാഡൂണ്‍, ഹദിര്വാര്‍, ഉദ്ധം സിങ് നഗര്‍ എന്നിവിടങ്ങളിലെയും മദ്‌റസകള്‍ സംഘം പൂട്ടി മുദ്ര വയ്ക്കുകയുണ്ടായി. ചരിത്രപരമായ നടപടിയെന്ന് മുഖ്യമന്ത്രി നടപടിയെ വിശേഷിപ്പിച്ചത്. വരുംദിവസങ്ങളില്‍ അഞ്ഞൂറോളം മദ്‌റസകള്‍ അടച്ചുപൂട്ടുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക