അഹമ്മദാബാദ്: തകര്‍ന്ന് വീണ എയര്‍ ഇന്ത്യ വിമാനത്തിലെ ഒരു യാത്രക്കാരന്‍ മണിക്കൂറുകള്‍ക്ക് മുമ്പ് പകര്‍ത്തിയ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. (Defects in crashed Air India plane; video out) ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര ചെയ്ത ആകാശ് വത്സയാണ് എക്‌സില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചത്.
|
അഹമ്മദാബാദില്‍ നിന്ന് യുകെയിലേക്ക് പറക്കുമ്പോഴാണ് ഈ വിമാനം അപകടത്തില്‍പ്പെട്ടത്. ഇതിനും രണ്ട് മണിക്കൂര്‍ മുന്‍പ് ഇതേ വിമാനം ഡല്‍ഹിയില്‍ നിന്നും അഹമ്മദാബാദിലേക്ക് പുറപ്പെട്ടിരുന്നു. ഇതിലെ യാത്രക്കാരനാണ് ആകാശ് വത്സ.
വിമാനത്തില്‍ എ സി അടക്കമുള്ള നിരവധി സാങ്കേതിക തകരാറുകള്ളതായി ആകാശ് ഈ വീഡിയോയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. വിമാനത്തിലെ യാത്രക്കാര്‍ ചൂടുകാരണം അതിലുള്ള മാസിക ഉപയോഗിച്ചാണ് വീശുന്നത്, പതിവ് പോലെ ടിവി സ്‌ക്രീനുകളും പ്രവര്‍ത്തിക്കുന്നില്ല, ക്യാബിന്‍ ക്രൂവിനെ വിളിക്കാനുള്ള ബട്ടണോ ലൈറ്റോ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. ഈ വിമാനത്തില്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല, ഞാന്‍ വീണ്ടും എന്തിനാണ് ഈ വിമാനം തന്നെ ബുക്ക് ചെയ്തതന്നും വീഡിയോയിലൂടെ ആകാശ് പറയുന്നതായി കാണാം.
എയര്‍ ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആകാശ് വത്സ എക്‌സില്‍ പോസ്റ്റ് ഇട്ടത്. പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വീഡിയോ പങ്കുവെച്ചതിന്റെ ലക്ഷ്യം എയര്‍ ഇന്ത്യയെ താറടിക്കാനാണോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.
ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ് 242 പേര്‍ കൊല്ലപ്പെട്ടതോടെ ആകാശ് വത്സയുടെ വീഡിയോ ഗുരുതര ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.
ഇന്നലെ ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. സംഭവത്തില്‍ 265 പേര്‍ മരണപ്പെട്ടപ്പോള്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.11 അ സീറ്റിലിരുന്ന വിശ്വാസ് കുമാര്‍ രമേശ് ആണ് എമര്‍ജന്‍സി എക്‌സിറ്റ് വഴി രക്ഷപ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 241 പേരും തകര്‍ന്ന് വീണ സ്ഥലത്തെ ഹോസ്റ്റല്‍ കെട്ടടടത്തിലുണ്ടായിരുന്നവരുമാണ് മരിച്ചവര്‍.
മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്‌സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു.
169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരന്‍ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു.





