ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ വീണ്ടുമൊരു പാക്ചാരനെ കൂടി അറസ്റ്റ്‌ചെയ്തു. പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയിലുള്ള നിഹല്‍ഗഡ് സ്വദേശിയും ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുകയുംചെയ്യപന്ന ദേവീന്ദര്‍ സിങ്ങിനെയാണ് പഞ്ചാബ് പൊലിസിന്റെ സ്റ്റേറ്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ സെല്‍ (എസ്.എസ്.ഒ.സി) അറസ്റ്റ്‌ചെയ്തത്.
ഈ മാസം 14ന് ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയില്‍ നിന്നാണ് ദേവീന്ദര്‍ സിങ്ങിനെ പിടികൂടിയത്. പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന് (ഐ.എസ്.ഐ) സൈന്യത്തിന്റെ അതീവരഹസ്യസ്വഭാവമുള്ള രേഖകള്‍ ഇയാള്‍ ചോര്‍ത്തിയതായി പൊലിസ് കണ്ടെത്തി.
|
മൊഹാലി ജില്ലാ കോടതിയില്‍ ഹാജരാക്കിയ ദേവീന്ദര്‍ സിങ്ങിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ആറ് ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍വിട്ടു. നേരത്തെ ചാരവൃത്തി കേസില്‍ അറസ്റ്റിലായ പഞ്ചാബ് സ്വദേശിയായ മറ്റൊരു സൈനികന്‍ ഗുര്‍പ്രീത് സിങ് എന്ന ഗുരിയുമായുള്ള (ഫൗജി) അടുപ്പമാണ് ദേവീന്ദര്‍ സിങ്ങിന്റെ അറസ്റ്റിലെത്തിയത്. ഗുര്‍പ്രീത് സിങ്ങിനെ ഇന്ത്യന്‍ ഏജന്‍സികള്‍ വിശദമായി ചോദ്യംചെയ്തതില്‍നിന്നാണ് ഇരുവരും തമ്മിലുള്ള അടുപ്പം വെളിച്ചത്തുവന്നത്.
ഗുര്‍പ്രീതിന് തന്ത്രപ്രധാനമായ സൈനിക രേഖകള്‍ ദേവേന്ദര്‍ സിങ് ആണ് നല്‍കിയതെന്നു പൊലിസിന് വിവരം ലഭിച്ചു. അതീവ രഹസ്യസ്വഭാവമുള്ള ഈ രേഖകള്‍ പിന്നീട് ഐ.എസ്.ഐയ്ക്ക് കൈമാറിയെന്നും പൊലിസ് പറഞ്ഞു.
2017ല്‍ പൂനെയിലെ സൈനിക ക്യാംപില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ദേവീന്ദറും ഗുര്‍പ്രീതും കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. ക്യാംപ് സമാപിച്ചെങ്കിലും ഇരുവരും ഈ ബന്ധം തുടര്‍ന്നുവെന്നും ഇതുപിന്നീട് രാജ്യദ്രോഹത്തിലേക്ക് വഴിമാറിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സിക്കിമിലും ജമ്മു കശ്മീരിലും വിവിധ സൈനിക കേന്ദ്രങ്ങളില്‍ ഇരുവരും ഒന്നിച്ച് ജോലിചെയ്യുകയുമുണ്ടായി.
ഈ സമയത്ത് ഇവര്‍ രണ്ടുപേര്‍ക്കും സൈന്യത്തിന്റെ രഹസ്യസംവിധാനങ്ങളിലേക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നു. ഈ അവസരം രണ്ടുപേരും ദുരുപയോഗംചെയ്യുകയായിരുന്നു. രാജ്യത്തെ ഞെട്ടിച്ച പാക് ചാരശൃംഖലയിലെ പ്രധാനകണ്ണിയായ ട്രാവല്‍ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര ഉള്‍പ്പെട്ട കണ്ണിയില്‍ ദേവീന്ദര്‍ സിങ്ങിന്റെ കൃത്യമായ പങ്ക് ഇപ്പോഴും അന്വേഷണത്തിലാണെന്ന് സംഗ്രൂര്‍ ജില്ലാ പൊലിസ് മേധാവി രവ്‌ജോത് കൗര്‍ ഗ്രേവാള്‍ പറഞ്ഞു. രണ്ട് പ്രതികളെയും ചോദ്യം ചെയ്യുന്നതിലൂടെ പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭിക്കാനുള്ള സാധ്യത പങ്കുവച്ച അദ്ദേഹം, ഉടന്‍ തന്നെ ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യംചെയ്യുമെന്നും അറിയിച്ചു.
In a significant development in the ISI-linked espionage case, the Punjab Police’s State Special Operation Cell (SSOC), SAS Nagar, has arrested a serving Indian Army personnel for his alleged involvement in leaking sensitive military information to Pakistan’s intelligence agency, ISI.


