25
Jul 2025
Tue
25 Jul 2025 Tue
jyothi sharma Bajrangdal leader

ഹിന്ദുക്കളെ മതം മാറ്റുന്നവരെ ഇനിയും മര്‍ദ്ദിക്കുമെന്ന് ഛത്തീസ്ഗഡിലെ സംഘപരിവാര നേതാവ് ജ്യോതി ശര്‍മ. ഞാന്‍ എല്ലാവരെയും തല്ലയിട്ടില്ല. മത പരിവര്‍ത്തനം നടത്തിയവരെ ആണ് മര്‍ദിച്ചത്. അവരെ തല്ലുന്നത് ഇനിയും തുടരുമെന്നും ആര്‍എസ്എസ് അനുബന്ധ സംഘടനയായ ബജ്രംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന യുവതികളുടെ ആധാര്‍ കാര്‍ഡിലെ പേര്, നെറ്റിയില്‍ സിന്ദൂരം എന്നതൊക്കെ കണ്ടാണ് മത പരിവര്‍ത്തനം നടന്നുവെന്ന് ഉറപ്പിച്ചത്. ഇവരെ തടയുകയെന്നത് പൊലീസിന്റെ മാത്രമല്ല, ഹിന്ദു ധര്‍മ പ്രവര്‍ത്തകരുടേത് കൂടെ ഉത്തരവാദിത്വമാണ്.

മലയാളികളായ കന്യാസ്ത്രീകള്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. എല്ലാ തെളിവും കൈയില്‍ ഉണ്ടെന്നും ജ്യോതി ശര്‍മ പറഞ്ഞു. ഹിന്ദുക്കളെ തട്ടിക്കൊണ്ട് പോയി മതം മാറ്റുന്നവരെ ഇനിയും മര്‍ദിക്കുമെന്നും ജ്യോതി ശര്‍മ ആവര്‍ത്തിച്ചു.

താനും പ്രവര്‍ത്തകരും ആണ് പരാതി നല്‍കിയത്. സ്റ്റേഷനില്‍ ഞാന്‍ ആരെയും മര്‍ദിച്ചിട്ടില്ല. സ്റ്റേഷനില്‍ ഹലെലൂയ വിളിച്ചു അവരും പ്രതിഷേധിച്ചു. ഇത്തരക്കാരെ തടയുന്നത് തുടരും. ആവശ്യമെങ്കില്‍ മര്‍ദിക്കും. താന്‍ ഒരു പാര്‍ട്ടിയുടെയും ഭാഗമല്ലെന്നും പൊലീസ് തന്റെ കൂടെയില്ലെന്നും ജ്യോതി ശര്‍മ പറഞ്ഞു.

ALSO READ: നിമിഷപ്രിയയുടെ വധശിക്ഷ: റിപോര്‍ട്ടുകള്‍ തള്ളി കേന്ദ്രം

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പോലിസിന്റെ മുന്നിലിട്ട് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ചതായി ആരോപണമുയര്‍ന്നിരുന്നു.

വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു വച്ചത്. ടിക്കറ്റ് പരിശോധനക്കെത്തിയ ടിടിഇയാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയത്.

ALSO WATCH

ഇവര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ കന്യാസ്ത്രീകളെയും കൂടെയുണ്ടായിരുന്ന 3 സ്ത്രീകളെയും ചോദ്യം ചെയ്യുകയും കൈയേറ്റം ചെയ്യുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.