ബംഗളൂരു: ബംഗളൂരുവില്‍ മലയാളി കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശി അഷ്റഫിനെ കോടതി റിമാന്‍ഡ് ചെയ്തു. അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള ഹോസ്റ്റലില്‍ താമസിച്ച പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.
|
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. അര്‍ധരാത്രി മദ്യപിച്ച് പെണ്‍കുട്ടിയുടെ മുറിയിലെത്തിയ അഷ്റഫ് വിദ്യാര്‍ഥിയോട് ഒപ്പം വരാന്‍ ആവശ്യപ്പെട്ടു. ഇത് നിരസിച്ച പെണ്‍കുട്ടിയെ വലിച്ചിഴച്ച് കാറില്‍ കയറ്റി നിര്‍മാണം നടക്കുന്ന മറ്റൊരു ഹോസ്റ്റല്‍ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഇതിനിടെ അപകടം മനസ്സിലാക്കിയ വിദ്യാര്‍ഥിനി സുഹൃത്തുക്കള്‍ക്ക് തന്റെ ലൊക്കേഷന്‍ അയച്ചു നല്‍കിയിരുന്നു. സഹപാഠികളായി കുട്ടികള്‍ എത്തിയാണ് വിദ്യാര്‍ഥിനിയെ രക്ഷിച്ചത്.
പത്ത് ദിവസം മുമ്പാണ് അഷ്റഫിന്റെ വീട്ടില്‍ താന്‍ താമസം തുടങ്ങിയതെന്ന് വിദ്യാര്‍ഥിനി നല്കിയ പരാതിയില്‍ പറയുന്നു.
അതേസമയം, പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ തന്നെ കൈയേറ്റം ചെയ്തുവെന്നാരോപിച്ച് അഷ്റഫും പരാതി നല്‍കിയിട്ടുണ്ട്.
English News Summary
A court has remanded Ashraf, a native of Kozhikode, in connection with the rape of a Malayali college student in Bengaluru. The girl who was raped was a resident of a hostel owned by Ashraf.


