വഞ്ചകനെ പോലെയല്ല നിയമത്തിന്റെ നാലു അതിരുകള്‍ക്കുള്ളില്‍ നിന്നുവേണം പ്രവര്‍ത്തിക്കാനെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്(ഇഡി) സുപ്രിംകോടതിയുടെ താക്കീത്. കള്ളപ്പണം വെളുപ്പില്‍ തടയല്‍ നിയമം 2022 വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവെയാണ് ജസ്റ്റിസ് സൂര്യകാന്ത തലവനായ ബെഞ്ച് ഇഡിക്കെതിരേ നിശിത വിമര്‍ശനമുന്നയിച്ചത്. ഇഡിക്ക് കള്ളപ്പണം തടയല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്യാനും തിരച്ചില്‍ നടത്താനും പിടിച്ചെടുക്കാനുമുള്ള അധികാരം ശരിവയ്ക്കുന്ന വിധിയാണിത്.
|
അയ്യായിരത്തിലധികം കേസുകളെടുത്തിട്ട് കേവലം പത്തില്‍ താഴെ ശിക്ഷകളാണ് ഉണ്ടായത്. എന്തുകൊണ്ടാണതെന്നും കോടതി ചോദിച്ചു. ഇഡിയുടെ പ്രതിച്ഛായയില്‍ തങ്ങള്‍ക്കേവര്‍ക്കും ആശങ്കയുണ്ടെന്ന് ജസ്റ്റിസുമാരായ ഉജ്ജല്‍ ഭുയനും എന്‍ കോടീശ്വര്‍ സിങ്ങും അംഗമായ ബെഞ്ച് ചൂണ്ടിക്കാട്ടി. അഞ്ചും ആറും വര്‍ഷം കസ്റ്റഡിയില്‍ വച്ച ശേഷം ആളുകള്‍ കുറ്റമോചിതരാവുകയാണ്. ആര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വമെന്നും ജസ്റ്റിസ് ഭുയന്‍ ചോദിച്ചു.
കാര്‍ത്തി പി ചിംദബരവും മറ്റു ചിലരും സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. 2022ല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ വകുപ്പുകള്‍ ശരിവച്ച വിജയ് മദനലാല്‍ ചൗധരി വിധിയെ ചോദ്യം ചെയ്തായിരുന്നു ഈ ഹരജികള്‍. നിയമം നടപ്പാക്കേണ്ട ഏജന്‍സികളും അതു ലംഘിക്കുന്നവരും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഹരജിയില്‍ വാദം കേട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
അതേസമയം ശക്തരായ അഭിഭാഷകരെ ഉപയോഗപ്പെടുത്തുന്നതാണ് കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ കുറയാന്‍ കാരണമെന്നാണ് ഇഡിക്കു വേണ്ടി ഹാജരായ അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ വിശദീകരണം. കുറ്റാരോപിതര്‍ വിചാരണ അനുവദിക്കാതിരിക്കുകയോ അല്ലെങ്കില്‍ വൈകിക്കുകയോ ചെയ്യുകയാണെന്നും എസ് വി രാജു ആരോപിച്ചു. വിജയ് മദനലാല്‍ വിധിയെ ചോദ്യം ചെയ്യുന്ന ഈ ഹരജികള്‍ അംഗീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാധീനമുള്ള കുറ്റാരോപിതര്‍ രാജ്യം കടക്കുന്നത് ഇഡിയെ നിസ്സഹായരാക്കുന്നുവെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. കേസില്‍ വിചാരണ അടുത്തയാഴ്ച തുടരും.
ALSO READ: അര കോടി രൂപ കൈക്കൂലി വാങ്ങിയ ഇഡി ഡപ്യൂട്ടി ഡയറക്ടര്‍ അറസ്റ്റില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





