ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ട വളപ്പില്‍ നടന്ന ജൈനമത ചടങ്ങില്‍ നിന്ന് ഒന്നരക്കോടി രൂപ വിലമതിക്കുന്ന രണ്ട് സ്വര്‍ണ്ണ കുംഭങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചയാള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഹാപ്പൂരില്‍ നിന്നാണ് പോലീസ് കള്ളനെ പൊക്കിയത്.
|
കഴിഞ്ഞ ആഴ്ചയാണ് സംഭവം. ഏകദേശം 760 ഗ്രാം ഭാരമുള്ള സ്വര്‍ണ്ണ കുംഭം, സ്വര്‍ണ്ണ തേങ്ങ, കൂടാതെ വജ്രങ്ങളും മരതകങ്ങളും മാണിക്യങ്ങളും പതിച്ച 115 ഗ്രാമിന്റെ സ്വര്‍ണ കുംഭം എന്നിവയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയായ ഭൂഷണ്‍ വര്‍മ്മയെ തിരിച്ചറിഞ്ഞത്. ഈ വസ്തുക്കള്‍ ജൈന ആചാരങ്ങളില്‍ ഉപയോഗിക്കുന്നവയാണ്.
ALSO READ: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു മരണം കൂടി; ഒരു മാസത്തിനിടെ പൊലിഞ്ഞത് അഞ്ചു ജീവന്‍
ചെങ്കോട്ട വളപ്പിലെ ആഗസ്ത് 15 പാര്‍ക്കില്‍ ഓഗസ്റ്റ് 28-ന് ആണ് 10 ദിവസം നീണ്ട ‘ദസ്ലക്ഷണ്‍ മഹാപര്‍വ്’ എന്ന മതപരമായ ചടങ്ങ് നടന്നത്. ഇതിനിടെ സെപ്റ്റംബര്‍ 3-നാണ് മോഷണം നടന്നത്.
ഭക്തര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ പരമ്പരാഗത വസ്ത്രമായ ധോത്തി-കുര്‍ത്ത ധരിച്ചാണ് വര്‍മ്മ എത്തിയത്. ഇയാള്‍ ജൈന സമൂഹത്തില്‍പ്പെട്ടയാളല്ലെന്നും, ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ചടങ്ങുകള്‍ക്കായി എല്ലാ ദിവസവും വ്യാപാരിയായ സുധീര്‍ ജെയിന്‍ കൊണ്ടുവന്നതായിരുന്നു മോഷ്ടിക്കപ്പെട്ട വസ്തുക്കള്‍. ജനത്തിരക്ക് മുതലെടുത്താണ് മോഷണം നടത്തിയതെന്ന് ജെയിന്‍ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





