വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ സുപ്രിംകോടതി വിധി ഇന്ന്. മെയ് മാസത്തില്‍ വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റി വച്ചതായിരുന്നു. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.
|
ഉപയോഗത്തിലൂടെയോ രജിസ്ട്രേഷനിലെയോ വഖഫ് ആയ ഭൂമികളില്‍ തല്‍സ്ഥിതി തുടരുമോ എന്ന കാതലായ ചോദ്യത്തിന് സുപ്രീംകോടതി ഇന്ന് ഉത്തരം പറയും. അന്തിമ തീരുമാനം എടുക്കുന്നത് വരെ വഖഫ് കൗണ്‍സിലിലേക്കും ബോര്‍ഡുകളിലേക്കും പുതിയ നിയമനം സുപ്രീംകോടതി നേരത്തേ മരവിപ്പിച്ചിരുന്നു.
ബോര്‍ഡുകളിലേക്കും കൗണ്‍സിലിലേയ്ക്കും മുസ്ലിംകളല്ലാത്തവരെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം കഴിഞ്ഞ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തടഞ്ഞിരുന്നു. പക്ഷെ ഈ ഉത്തരവ്, ഹരജി വീണ്ടും പരിഗണിക്കുന്നത് വരെയായിരുന്നു. ഹരജികള്‍ ചീഫ് ജസ്റ്റിസ് ബി.ആര്.ഗവായ് പരിഗണിക്കാന്‍ തുടങ്ങിയപ്പോള്‍, ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ഉത്തരവ് തുടരുമെന്ന് അറിയിച്ചില്ല.
ഭരണഘടനാ വിരുദ്ധമായ ഈനിയമത്തിന് സ്റ്റേ വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് വാദത്തിനിയില്‍ സുപ്രീംകോടതിനിരീക്ഷിച്ചിരുന്നു.
സ്റ്റേ നല്‍കിയില്ലെങ്കില്‍ പോലും ഭരണഘടന വിരുദ്ധമായ ഭാഗങ്ങള്‍ കണ്ടെത്തി റദ്ദാക്കുമെന്നാണ് ഹരജിക്കാരുടെ പ്രതീക്ഷ. നിയമത്തിന്റെ ഭരണഘടനാ സാധുതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പരിഗണിക്കുന്നതിനായി വിശാല അഞ്ചംഗ ബഞ്ചിലേയ്ക്ക് വിടാനുള്ള സാധ്യതയുമുണ്ട്.


