06
Nov 2025
Sun
06 Nov 2025 Sun
class four girl dies by jumps from school building

നാലാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിമരിച്ചു. ദുരൂഹത ആരോപിച്ച് വിദ്യാര്‍ഥിനിയുടെ കുടുംബം. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. നാലാം നിലയില്‍ നിന്നാണ് പെണ്‍കുട്ടി ചാടിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നീര്‍ജ മോദി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ അമൈറയാണ് മരിച്ചത്. അതേസമയം മകളുടെ മരണത്തിനുപിന്നില്‍ വിദ്യാര്‍ഥിനിയുടെ കുടുംബം ദുരൂഹത ആരോപിച്ചു. അധ്യാപകരുടെയും ജീവനക്കാരുടെയും പങ്ക് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. മാതാപിതാക്കളുടെ ഏകമകളായിരുന്നു അമൈറ. പരാതിയില്‍ പോലീസ് കേസെടുത്തു.

സംഭവത്തെക്കുറിച്ച് ശരിയായ വിവരം കൈമാറാനോ പ്രിന്‍സിപ്പലിന്റെ മൊബൈല്‍ നമ്പര്‍ കൈമാറാനോ പോലും സ്‌കൂള്‍ ജീവനക്കാര്‍ തയ്യാറായില്ലെന്നും ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ രാം നിവാസ് ശര്‍മ പറഞ്ഞു. പ്രിന്‍സിപ്പലിന്റെ പ്രതിനിധിയായ ഇന്ദു ദേവിനെ ഫോണില്‍ വിളിച്ചിട്ട് എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും കുട്ടി വീണ സ്ഥലം സ്‌കൂള്‍ ജീവനക്കാര്‍ മുഴുവന്‍ കഴുകി വൃത്തിയാക്കിയിരുന്നു. ചോരത്തുള്ളി പോലുമില്ലാത്ത വിധം ഇവിടം കഴുകിക്കളഞ്ഞിരുന്നുവെന്നും മാനസരോവര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ലഖന്‍ ഖതന പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ALSO READ: തിരുവനന്തപുരത്ത് അമ്മയ്ക്ക് ഉറക്കഗുളിക നല്‍കി ഒന്‍പതാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച യുവാവിന് 30 വര്‍ഷം കഠിനതടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ