ഇന്ത്യന്‍ എന്‍ജിനീയര്‍ക്ക് യുഎഇയില്‍ 60 കോടി രൂപ സമ്മാനം. ശരവണന്‍ വെങ്കടാചലമെന്ന 44കാരനാണ് ബിഗ് ടിക്കറ്റ് അബൂദബി നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹമിന്റെ സമ്മാനം നേടിയത്. ഒക്ടോബര്‍ 30ന് ശരവണന്‍ വാങ്ങിയ 463221 എന്ന നമ്പരിലുള്ള ടിക്കറ്റാണ് സമ്മാനത്തിനര്‍ഹമായത്.
|
ചെന്നൈ സ്വദേശിയായ ശരവണന്‍ 2019ലാണ് യുഎഇയിലെത്തിയത്. അതിനു മുമ്പ് ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലായിരുന്നു ജോലി ചെയ്തിരുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബിഗ് ടിക്കറ്റില്‍ ഭാഗ്യപരീക്ഷണം നടത്തിവരികയായിരുന്നു താനെന്നും ശരവണന്‍ പറഞ്ഞു. പലപ്പോഴും കൂട്ടുകാരോട് ചേര്‍ന്നായിരുന്നു ടിക്കറ്റ് വാങ്ങിയിരുന്നതെന്നും ഇത്തവണ തനിച്ചുവാങ്ങിയ ടിക്കറ്റിനാണ് 2.5 കോടി ദിര്‍ഹം സമ്മാനമടിച്ചതെന്നും ശരവണന്‍ വ്യക്തമാക്കി.
ALSO READ: രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





