19
Nov 2025
Tue
19 Nov 2025 Tue
former devaswom commissioner N Vasu arrested

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മൂന്നാം പ്രതിയായ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു അറസ്റ്റിൽ. മുൻ ദേവസ്വം ബോർഡ് കമ്മീഷണറും മുൻ ദേവസ്വം കമ്മീഷണറുമാണ് എൻ വാസു. വാസുവിനെതിരെ മുൻ തിരുവാഭരണ കമീഷണർ ബൈജുവും മുരാരി ബാബുവും സുധിഷും നിർണായകമൊഴി നൽകിയിരുന്നു. നൽകിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2019 മാർച്ച് 18നാണ് വാസു കട്ടിള പാളികൾ സ്വർണ പാളികൾ എന്നതിനു പകരം ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തത്. തുടർന്ന് ഉദ്യോഗസ്ഥരുമായി ചേർന്ന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇതു കൊടുത്തയക്കുകയായിരുന്നു. 409 ഗ്രാം സ്വർണമാണ് കട്ടിളപ്പാളികളിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റി വേ‍ർതിരിച്ചത്.

ALSO READ: ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്ത എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ