Satanist cult പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് പിന്നീട് അവരെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന സാത്താന്‍ സേവകര്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഭീതിപരത്തുന്നു. പെണ്‍കുട്ടികളെ കിടപ്പുമുറികളില്‍ എത്തി പീഡിപ്പിക്കുന്ന സാത്താന്‍ സേവകര്‍ ദൃശ്യങ്ങള്‍ എടുത്ത് കാണിച്ച് ബ്ലാക്ക് മെയില്‍ ചെയ്യും. പ്രമുഖ അന്തര്‍ദേശീയ മാധ്യമമായ ഡെയ്‌ലി മെയിലാണ് ഇത് സംബന്ധിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.
|
ഇപ്പോള്‍ പുറത്തു വരുന്ന ദൃശ്യങ്ങളില്‍ ഒരു കൗമാരക്കാരന്‍ പെണ്‍കുട്ടിയോട് അവളുടെ മുടി മുറിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഈ ചാറ്റ് റൂമില്‍ ഏഴ് പേരുണ്ട്. മിക്ക ആണ്‍കുട്ടികളും നിശബ്ദമായി നോക്കിയിരിക്കുകയാണ്. ഇവിടെ ഇരയായ പെണ്‍കുട്ടി മാത്രമാണ് കാണപ്പെടുന്നത്. തറയിലിരുന്ന കരയുന്ന പെണ്‍കുട്ടി കൂടെ ഉള്ളവരോട് മുടി മുറിക്കരുതെന്ന് അപേക്ഷിക്കുന്നു.
തുടര്‍ന്ന് മുറിച്ചു മാറ്റിയ മുടിയുടെ ഭാഗം അവളുടെ വായ്ക്കുള്ളില്‍ തിരുകി കയറ്റുകയാണ്. ഇത് കണ്ട് എല്ലാവരും ചിരിക്കുന്നതായും വീഡിയോയില്‍ കാണാം. കൂടുതല്‍ ലൈംഗികത നിറഞ്ഞു നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഈ വീഡിയോയിലുണ്ട്.
ഒരു കൗമാരക്കാരിയെ നിര്‍ബന്ധിച്ച് സ്വയം മുറിവേല്‍പ്പിച്ച് രക്തം പുരട്ടി, അവളുടെ സുഹൃത്തുക്കള്‍ നോക്കിനില്‍ക്കെ, ഏതോ ഒരു പൈശാചിക ആചാരം അനുഷ്ഠിച്ചുവെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു പെണ്‍കുട്ടി ക്യാമറയിലൂടെ സ്വന്തം പൂച്ചയെ കൊന്ന കാര്യവും വെളിപ്പെടുത്തുന്നു.
ഇപ്പോള്‍ ബ്രിട്ടനിലും സാത്താന്റെ അനുയായികള്‍ കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ വ്യാപകമാകുകയാണ്. എന്നാല്‍ ഇവരുടെ മാതാപിതാക്കള്‍ക്ക് മക്കളുടെ സാത്താന്‍ സേവയെ കുറിച്ച് ഒരു ധാരണയുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കോവിഡ് ലോക്ക്ഡൗണില്‍ ബ്രാഡ്ലി കേഡന്‍ഹെഡ് എന്ന 15 വയസ്സുള്ള ഒരു ടെക്‌സാസുകാരന്‍ ഇത്തരത്തില്‍ പല ക്രൂരകൃത്യങ്ങളും ചെയ്തു എന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു.
സ്വയം ഉപദ്രവിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കൂട്ടമായി പ്രവര്‍ത്തിക്കുക എന്നതാണ് ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനരീതി. പലപ്പോഴും ബ്ലാക്ക്മെയിലിംഗും ഇവര്‍ പെണ്‍കുട്ടികളോട് നടത്താറുണ്ട്. ഇത്തരം പ്രസ്ഥാനക്കാര്‍ രണ്ട് കൊലപാതകങ്ങളിലും നിരവധി ആത്മഹത്യകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. എഫ്ബിഐ ഉള്‍പ്പെടെ ഇവരെ കുറിച്ച് അന്വേഷണം നടത്തുകയാണ്. കു്ട്ടികളെ പോലും ഇത്തരം സംഘങ്ങള്‍ ചൂഷണം ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്.





