19
Jan 2026
Sat
19 Jan 2026 Sat
two arrested among minor for impregnating woman for 10 lakh salary fraud

കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കുന്നതിന് 10 ലക്ഷം രൂപ വരെ ശമ്പളമുള്ള ജോലിക്ക് അപേക്ഷിച്ചവരില്‍ നിന്ന് ലക്ഷങ്ങള്‍ അടിച്ചുമാറ്റി തട്ടിപ്പുസംഘം. ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ് എന്ന പേരിലായിരുന്നു ഇത്തരമൊരു തട്ടിപ്പ് നടത്തിയത്. ബിഹാറിലാണ് തട്ടിപ്പ് അരങ്ങേറിയത്. സ്ത്രീകളുമായി ലൈംഗികബന്ധവും ഇതിന് പ്രതിഫലമായി വന്‍തോതില്‍ പണവും ലഭിക്കുമെന്നായിരുന്നു പരസ്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരഞ്ഞെടുക്കപ്പെടുന്ന അപക്ഷേകര്‍ക്കാവും ഇതിന് അവസരമെന്നും ഇതിനായി നിശ്ചിത ഫീസ് അടയ്ക്കണമെന്നും പരസ്യത്തില്‍ പറഞ്ഞിരുന്നു. ഗര്‍ഭിണികളാക്കേണ്ട സ്ത്രീകളെന്ന പേരില്‍ തട്ടിപ്പുകാര്‍ മോഡലുകളുടെ ഫോട്ടോയും മറ്റും പരസ്യം കണ്ട് പ്രതികരിച്ചവര്‍ക്ക് തട്ടിപ്പുകാര്‍ അയച്ചു നല്‍കിയിരുന്നു. ഗര്‍ഭിണിയായില്ലെങ്കിലും ചെയ്ത ജോലിക്കു പ്രതിഫലമായി അഞ്ചുലക്ഷം രൂപ നല്‍കുമെന്നും തട്ടിപ്പുകാര്‍ വ്യക്തമാക്കി. ഇതോടെ നൂറുകണക്കിന് പേരാണ് ജോലിക്കു തിരഞ്ഞെടുക്കപ്പെടാന്‍ പണം അടച്ചത്. പണം അയച്ചുനല്‍കിയ ശേഷം പ്രതികരണമൊന്നുമില്ലാതായതോടെ തട്ടിപ്പിനിരയായെന്ന് ഇവര്‍ തിരിച്ചറിഞ്ഞെങ്കിലും നാണക്കേട് മൂലം പരാതിപ്പെടാന്‍ ആരും തയ്യാറായതുമില്ല.

ഇതിനിടെ വായ്പ വാഗ്ദാനം ചെയ്തും ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പുകള്‍ നടന്നു. ഈ കേസില്‍ രഞ്ജന്‍ കുമാര്‍, പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയും പിടിയിലായി. ഇവരില്‍ നിന്ന് നാല് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. സമാനരീതിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുമ്പും തട്ടിപ്പുകള്‍ അരങ്ങേറിയിട്ടിട്ടുണ്ടെന്നും എന്നാല്‍ ഇത്തരം പരസ്യങ്ങളില്‍ ആളുകള്‍ വീണ്ടും വീഴുകയാണെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

ALSO READ: കിടക്കയില്‍ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരിയുടെ സ്വകാര്യഭാഗം ചട്ടുകം പഴുപ്പിച്ചുപൊള്ളിച്ച രണ്ടാനമ്മ അറസ്റ്റില്‍