പട്ടത്തിന്റെ നൂല്‍ കൊണ്ട് കഴുത്തുമുറിഞ്ഞ് ബൈക്ക് യാത്രികന്‍ മരിച്ചു. പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ ഉടക്കിയതിനെ തുടര്‍ന്ന് ഗുരുതരമായി മുറിവേറ്റ് നിലത്തുവീണ ബൈക്ക് യാത്രികന്‍ മകളെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നു. ഇതുവഴിയെത്തിയവര്‍ അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും ആംബുലന്‍സ് വിളിച്ചുവരുത്തുകയും ചെയ്‌തെങ്കിലും അപ്പോഴേക്കും ചോരവാര്‍ന്നു മരിക്കുകയായിരുന്നു.
|
കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ തലമദാഗി ബ്രിഡ്ജിനു സമീപമാണ് അപകടം. 48കാരനായ സഞ്ജുകുമാര്‍ ഹൊസമനിയാണ് മരിച്ചത്. ആംബുലന്‍സ് സമയത്ത് എത്തിയിരുന്നെങ്കില്‍ സഞ്ജുകുമാര്‍ മരിക്കുകയില്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം കുറ്റപ്പെടുത്തി.
പട്ടത്തിന്റെ നൂലില്‍ കുപ്പിച്ചില്ല് പൊടിച്ചുപശചേര്‍ത്ത് തേച്ചുപിടിപ്പിക്കുന്ന രീതിയാണ് ഇത്തരം അപകടങ്ങള്‍ക്കു കാരണമാകുന്നത്. പെട്ടെന്ന് പൊട്ടിപ്പോവാതിരിക്കാന്‍ ഇപ്പോള്‍ നൈലോണ്‍ നൂലുകളാണ് പട്ടം പറത്താന്‍ ഉപയോഗിക്കുന്നത്. ഇതും അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നത്.
ബൈക്ക് യാത്രികര്‍ക്ക് ഈ നൂലുകള്‍ പെട്ടെന്ന് കാണാന്‍ സാധിക്കാതെ വരികയും ഇത് ഇവരുടെ കഴുത്തിലും മറ്റും ഉടക്കുകയുമാണ് ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം അപകടങ്ങളില്‍പെട്ട് നിരവധി പേര്‍ക്ക് പോയവര്‍ഷങ്ങളില്‍ ജീവന്‍ നഷ്ടമായിരുന്നു. ഇതിനു തടയിടാന്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇരുചക്രവാഹനങ്ങളുടെ മുന്നില്‍ യാത്രികര്‍ക്ക് രക്ഷയൊരുക്കാന്‍ പ്രത്യേക സുരക്ഷാകവചം അധികൃതര്‍ ഘടിപ്പിച്ചുനല്‍കുന്നുണ്ട്.
ALSO READ: ദൃശ്യം 3 റിലീസ് തീയതി പ്രഖ്യാപിച്ചു





