മൃതദേഹങ്ങളില്‍ നിന്നെടുക്കുന്ന കൊഴുപ്പ് സ്ത്രീകളുടെ സ്തന, നിതംബ, അധര, ഇടുപ്പ് വലിപ്പം കൂട്ടാനായി കുത്തിവയ്ക്കുന്നു. യുഎസിലാണ് വിവാദനീക്കം. മാന്‍ഹാട്ടണിലുള്ള 34കാരി ഇത്തരം ചികില്‍സയ്ക്കായി 40 ലക്ഷത്തിലേറെ രൂപയാണ് ചെലവഴിച്ചതെന്ന് വെളിപ്പെടുത്തി.
|
പഠനത്തിനായി സമര്‍പ്പിക്കപ്പെടുന്ന മൃതദേഹങ്ങളില്‍ നിന്നാണ് കൊഴുപ്പ് നീക്കം ചെയ്യുന്നത്. ഇവ പിന്നീട് അണുവിമുക്തമാക്കി ശുദ്ധീകരിക്കുകയും ഡിഎന്‍എ, ജീവനുള്ള കോശങ്ങളും നീക്കം ചെയ്ത ശേഷം സൗന്ദര്യവര്‍ധക ചികില്‍സയ്ക്കുവിധേയമാകുന്നവരുടെ നിതംബം, സ്തനം, ചുണ്ടുകള്‍, ഇടുപ്പ് തുടങ്ങിയ ഇടങ്ങളില്‍ കുത്തിവയ്ക്കുകയുമാണ് ചെയ്യുക. ഒരു മണിക്കൂറിനുള്ളില്‍ ഇത്തരം കുത്തിവയ്‌പ്പെടുക്കാമെന്നും ഇതിനായി അനസ്‌തേഷ്യ നല്‍കേണ്ട ആവശ്യം വരുന്നില്ലെന്നും പ്ലാസ്റ്റിക് സര്‍ജന്‍മാര്‍ പറയുന്നു.
കുത്തിവയ്ക്കപ്പെടുന്ന കൊഴിപ്പിനനുസരിച്ചാണ് ഇതിനായി ചാര്‍ജ് ഈടാക്കുക. ചെലവറേറിയ സൗന്ദര്യവര്‍ധക ചികില്‍സയാണിതെന്നും അമ്പതിലേറെ കുത്തിവയ്പുകള്‍ നടത്തിയ ഡോ. സചിന്‍ ശ്രിദ്ധരണി പറയുന്നു. അതേസമയം ജീവന്‍ രക്ഷാ മരുന്നുകള്‍ക്കു പകരം സൗന്ദര്യവര്‍ധക ചികില്‍സകള്‍ക്കായി തങ്ങളുടെ ശരീരം ഉപയോഗിക്കപ്പെടുമെന്ന് ദാതാക്കള്‍ അറിയുന്നുണ്ടാവില്ലെന്നും ഇന് ധാര്‍മികതയ്‌ക്കെതിരാണെന്നും ഒരു വിഭാഗം വിമര്‍ശിക്കുന്നു.
ALSO READ: അഭിഭാഷകയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സുഹൃത്ത് അറസ്റ്റിൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





