26
Feb 2026
Thu
26 Feb 2026 Thu
kerala gold price today

സ്വര്‍ണവിലയിലുള്ള ചാഞ്ചാട്ടം തുടരുന്നു. വില്‍ക്കാന്‍ ഒരുങ്ങുന്നവര്‍ വില കൂടാന്‍ കാത്തിരിക്കുമ്പോള്‍ കല്യാണത്തിനും മറ്റും സ്വര്‍ണം വാങ്ങാനുള്ളവര്‍ വില കുറയുന്നതും കാത്തിരിപ്പാണ്. എന്നാല്‍, വില ഇനിയും കൂടാന്‍ സാധ്യതയുണ്ട് എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കാരണം ഇനിയും താരീഫ് വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കിക്കഴിഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് 1,18,560 രൂപയാണ് വില. ഗ്രാമിന് 14,820 രൂപയും. പവന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് ഇന്നലത്തെ വിലയുമായി ചേര്‍ത്ത് നോക്കുമ്പോള്‍ 20 രൂപയുടെ കുറവുണ്ട്.

18 കാരറ്റ് സ്വര്‍ണത്തിന് പവന് 97,400 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 12,175 രൂപയും. 120 രൂപയുടെ വ്യത്യാസമാണ് പവന്‍ വിലയില്‍ ഇന്നുണ്ടായത്.

വെള്ളി വിലയില്‍ മാറ്റമില്ല

സ്വര്‍ണവില താഴേക്ക് പോയെങ്കിലും വെള്ളി നിരക്കുകളില്‍ മാറ്റമില്ല. ബി. ഗോവിന്ദന്‍, കെ. സുരേന്ദ്രന്‍ വിഭാഗങ്ങളില്‍ സാധാരണ വെള്ളിക്ക് ഗ്രാമിന് 285 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 2,850 രൂപയിലാണ് വ്യാഴാഴ്ചയും വ്യാപാരം നടക്കുന്നത്.

ജിഎസ്ടി, പണിക്കൂലി എന്നിവ പുറമെ നല്‍കേണ്ടി വരുന്നതിനാല്‍ സ്വര്‍ണവില പ്രാദേശികമായി വ്യത്യാസപ്പെടാം. കൃത്യമായ വില അറിയാന്‍ ജ്വല്ലറികളുമായി ബന്ധപ്പെടുക. പുതിയ വാര്‍ത്തകള്‍ സമയബന്ധിതമായി അറിയാന്‍ ഞങ്ങളുടെ വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യുക.

ഫെബ്രുവരി മാസത്തെ സ്വര്‍ണവില

ഫെബ്രുവരി 1 – 1,17,760
ഫെബ്രുവരി 2 – 1,11,120
ഫെബ്രുവരി 3 – 1,12,880
ഫെബ്രുവരി 4 – 1,16,920
ഫെബ്രുവരി 5 – 112,920
ഫെബ്രുവരി 6 – 1,11,720
ഫെബ്രുവരി 7 – 1,14,840
ഫെബ്രുവരി 9 – 1,15,800
ഫെബ്രുവരി 10 – 1,16,440
ഫെബ്രുവരി 11 – 1,17,040
ഫെബ്രുവരി 12 – 1,16,160
ഫെബ്രുവരി 13 – 1,13,760
ഫെബ്രുവരി 14 – 1,15,680
ഫെബ്രുവരി 15 – 1,15,680
ഫെബ്രുവരി 16 – 1,14,720
ഫെബ്രുവരി 17 – 1,13,600
ഫെബ്രുവരി 18 – 1,13,600
ഫെബ്രുവരി 19 – 1,15,320
ഫെബ്രുവരി 20 – 1,15,400
ഫെബ്രുവരി 21 – 1,16,800
ഫെബ്രുവരി 22 – 1,17,520
ഫെബ്രുവരി 23 – 1,18,320
ഫെബ്രുവരി 24 – 1,18,640
ഫെബ്രുവരി 25 – 1,18,720