ബംഗ്ലാദേശീ നുഴഞ്ഞുകയറ്റക്കാരനെന്നാരോപിച്ച് വാളയാറില്‍ യുവാവിനെ തല്ലിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കി. ജാര്‍ഖണ്ഡ് സ്വദേശി രാം നാരായണ്‍ ഭഗേലിനെ 2025 ഡിസംബര്‍ 17ന് തല്ലിക്കൊന്ന കേസിലെ ആറാം പ്രതി കിഴക്കേ അട്ടപ്പള്ളത്ത് വിനോദ് കുമാര്‍(54)ആണ് തൂങ്ങിമരിച്ചത്.
|
കേസില്‍ 9 പ്രതികളാണുള്ളത്. മണ്ണാര്‍ക്കാട് സ്‌പെഷ്യല്‍ കോടതി വിനോദ് കുമാറിന് ജാമ്യം നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കാനിരിക്കെയാണ് ഇയാള്‍ തൂങ്ങിമരിച്ചത്.
മറ്റ് എട്ട് പ്രതികള്‍ക്കു നല്‍കിയ ജാമ്യം അന്വേഷണസംഘത്തിന്റെ ഹരജിയില്‍ ഹൈക്കോടതി റദ്ദാക്കുകയും ഇവരെ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. ഈ പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 18ന് കോടതി പരിഗണിക്കുന്നുണ്ട്.
വഴിതെറ്റി വാളയാര്‍ അട്ടപ്പള്ളത്തെത്തിയ രാം നാരായണിനെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരനാണെന്നാരോപിച്ച് പ്രതികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അതിക്രൂരമായ മര്‍ദ്ദനത്തിനിരയായി വിനോദ് മരിക്കുകയായിരുന്നു.




