ന്യൂഡല്‍ഹി: ഡല്‍ഹിയിലെ റാണി ബാഗ് പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന സ്ലീപ്പര്‍ ബസിനുള്ളില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ ബസ് ഡ്രൈവറെയും കണ്ടക്ടറെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. മംഗള്‍പുരിയിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്ന, പിതംപുരയിലെ ചേരി നിവാസിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്.
|
മെയ് 11 തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയെ സരസ്വതി വിഹാറിലെ ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് പ്രതികള്‍ തടഞ്ഞത്. ബസ് വാതിക്കല്‍ നിന്ന വ്യക്തിയോട് സമയം ചോദിച്ച യുവതിയെ പ്രതികള്‍ ബസിനുള്ളിലേക്ക് ബലമായി വലിച്ചു കയറ്റുകയായിരുന്നു. തുടര്‍ന്ന് നംഗ്ലോയ് ഭാഗത്തേക്ക് ബസ് ഓടിച്ചുപോവുകയും അവിടെവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു.
യുവതിയുടെ പരാതിയെത്തുടര്‍ന്ന് വൈദ്യപരിശോധന നടത്തുകയും എഫ്‌ഐആര്‍ (FIR) രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച ബസ് പോലീസ് പിടിച്ചെടുത്തു.
വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ് അതിജീവിത.
കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
2012-ല്‍ നടന്ന നിര്‍ഭയ കേസിനെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ സംഭവം. അന്ന് 23 വയസ്സുള്ള പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഓടിക്കൊണ്ടിരുന്ന ബസിനുള്ളില്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു.
Woman Gang-Raped Inside Bus In Delhi


