25
May 2026
Mon
25 May 2026 Mon
Dalal Nandkumar and Kukku Parameswaran

താര സംഘടനയായ അമ്മയുടെ കുടുംബ സംഗമത്തിന്റെ പ്രധാന സ്‌പോണ്‍സര്‍ ദല്ലാള്‍ നന്ദ കുമാര്‍ ചെയര്‍മാനായ വെണ്ണല മഹാദേവ ക്ഷേത്രം. 75 ലക്ഷം രൂപയാണ് കരാര്‍ തുക. അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും ദല്ലാള്‍ നന്ദകുമാറുമാണ് സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടുഘട്ടമായി പണം നല്‍കണമെന്ന ധാരണയില്‍ ക്ഷേത്രം മുന്‍കൂറായി നല്‍കിയത് 30 ലക്ഷം രൂപയാണ്. ഇതിനെ നടി അന്‍സിബ എതിര്‍ത്തെങ്കിലും ഭൂരിപക്ഷ തീരുമാനപ്രകാരം സ്‌പോണ്‍സര്‍ഷിപ്പ് അംഗീകരിക്കുകയായിരുന്നു.

സാധാരണ ക്ഷേത്രങ്ങള്‍ ഏതെങ്കിലും പരിപാടിക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്ന പതിവില്ലെന്നരിക്കേ വിവാദ ദല്ലാളായ നന്ദകുമാര്‍ ചെയര്‍മാനായ ക്ഷേത്രം ഇത്ര വലിയ തുക അമ്മയ്ക്ക് നല്‍കുന്നതില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്. ദല്ലാള്‍ നന്ദകുമാറിന്റെ കുടുംബ ക്ഷേത്രമാണ് വെണ്ണല മഹാദേവ ക്ഷേത്രം.

ALSO READ: പ്ലസ് ടു പരാജയപ്പെട്ടു, വീട്ടുകാരോട് പറഞ്ഞത് 92% മാര്‍ക്കെന്ന്; കര്‍ണാടകയിലെ നീറ്റ് പരീക്ഷാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ട്വിസ്റ്റ്

മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്‌പോണ്‍സര്‍ഷിപ്പ് ബൈലോയ്‌ക്കെ എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് അന്‍സിബ എതിര്‍ത്തത്. എന്നാല്‍, ഇത് മറികടന്നാണ് ക്ഷേത്രത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചത്. ഈ എതിര്‍പ്പാണ് അന്‍സിബയ്‌ക്കെതിരായ വിവാദങ്ങളുടെയെല്ലാം തുടക്കം. സംഘപരിവാര ബന്ധമുള്ള ലക്ഷ്മി പ്രിയ വഴിയാണ് ഇങ്ങിനെയൊരു സ്‌പോണ്‍സര്‍ഷിപ്പ് വന്നതെന്നതും ദുരൂഹമാണ്.

ഫെബ്രുവരിയിലാണ് അമ്മയുടെ കുടുംബ സംഗമം നടന്നത്. സാധാരണ ഗതിയില്‍ വ്യാപാര സ്ഥാപനങ്ങളാണ് ഇത്തരം പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്യാറുള്ളത്.

അമ്മ പ്രസിഡന്റ് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും തമ്മില്‍ ഭിന്നതയുള്ളതായും റിപോര്‍ട്ടുണ്ട്. പ്രസിഡന്റ് അറിയാതെയാണ് ജനറല്‍ സെക്രട്ടറി പണം സ്വീകരിച്ചതെന്ന വിവരവും പുറത്തുവരുന്നുണ്ട്.

സിനിമാ താരങ്ങള്‍ പലപ്പോഴും എത്താറുള്ള ക്ഷേത്രമാണ് വെണ്ണല മഹാദേവ ക്ഷേത്രം. ഫെബ്രുവരി 7ന് ആണ് അമ്മ പരിപാടിയുമായി ബന്ധപ്പെട്ട് ക്ഷേത്രം ടൈറ്റില്‍ സ്‌പോണ്‍സറായി കരാറൊപ്പിട്ടത്.

The temple chaired by Dallal Nandakumar has been announced as the main sponsor of the ‘Amma’ Family Gathering (Kudumbha Sangamam).