മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പഴ്സനല്‍ സ്റ്റാഫിലും വകുപ്പുകളിലെ നിര്‍ണായക തസ്തികകളിലും ബിജെപി അനുഭാവികളും ഇടത് അനുകൂലികളും കയറിപ്പറ്റുന്നതായി ആക്ഷേപം. മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ച ശരത്ചന്ദ്രന് കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും ബിജെപിയുമായി ബന്ധമുണ്ടെന്നും ആരോപിച്ച് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തി. മറ്റു പല മന്ത്രിമാരുടെയും ജീവനക്കാരായി ഇടത് അനുകൂലികള്‍ കയറിപറ്റുന്നതായും ആക്ഷേപമുണ്ട്.
|
കടുത്ത മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസ്താവനകളുമായി മുന്നോട്ട് പോവുന്ന വെള്ളാപ്പള്ളി നടേശനെ കഴിഞ്ഞ ദിവസം ബിന്ദു കൃഷ്ണ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിയത് വിവാദമായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് ബിന്ദു കൃഷ്ണ ബിജെപി ഏജന്റിനെ പോലെ പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് കോണ്‍ഗ്രസുകാര്‍ തന്നെ പോസ്റ്റര്‍ പതിച്ചിരുന്നു.
സിപിഎം അനുകൂലികള്‍ക്ക് നിയമനം
മുന്‍ സ്പീക്കര്‍ കൂടിയായ എന്‍.ശക്തന് എംഎല്‍എയുടെ പിഎ ആയി സിപിഎം യൂണിയനില്‍പെട്ട ആളെ നിയമിച്ചെന്നാരോപിച്ച് യുഡിഎഫ് സംഘടന രംഗത്തെത്തിയെങ്കിലും തീരുമാനം തിരുത്തിയിട്ടില്ല.
ഒന്നാം പിണറായി സര്‍ക്കാരിലെ ഒരു മന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അംഗമായിരുന്നയാളുടെ ഭാര്യയെ മുഖ്യമന്ത്രിയുടെ മാധ്യമ സംഘത്തിലേക്കു തിരുകിക്കയറ്റാനും ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സര്‍വീസ് സംഘടന നല്കിയ പട്ടിക വെട്ടി പകരം ഇവരെ നിയമിക്കാനാണ് ചരടുവലി നടക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ പഴ്സനല്‍ സ്റ്റാഫ് അംഗമായിരുന്നയാളെ ഒരു മന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫിലോ വകുപ്പ് ആസ്ഥാനത്തോ നിയമനം നല്‍കാനും ധാരണയായിട്ടുണ്ട്.
മറുവശത്ത് 10 വര്‍ഷമായി പിആര്‍ഡി ഡയറക്ടറേറ്റില്‍നിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റിനിര്‍ത്തിയിരുന്ന യുഡിഎഫ് അനുഭാവിയായ അഡിഷനല്‍ ഡയറക്ടറെ വകുപ്പില്‍ തിരിച്ചെത്തിക്കാന്‍ പോലും അനുവദിക്കുന്നില്ലെന്ന പരാതിയും സംഘടനകള്‍ക്കുണ്ട്. 10 വര്‍ഷം എല്‍ഡിഎഫ് ഭരണമായിരുന്നതിനാല്‍ അനുഭവ പരിചയമുള്ള യുഡിഎഫ് അനുഭാവികളായ പഴ്സനല്‍ സ്റ്റാഫിനെ കിട്ടാനില്ലെന്ന പരാതി മന്ത്രിമാര്‍ക്കുണ്ട്.
ALSO WATCH


