എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊല്ലപ്പെട്ട കേസില്‍ വിചാരണയക്ക് മുന്‍പ് പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. എസ്ഡിപിഐ, പോപുലര്‍ പ്രണ്ട് പ്രവര്‍ത്തകരായ 16 പേരാണ് ഇന്ന് എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരായത്.
|
പോലീസ് ആരോപിച്ച കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു. 26 പ്രതികളുടെ കുറ്റപത്രമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്.
കാംപസിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട സംഘര്‍ത്തിനിടെ 2018 ജൂലൈ രണ്ടിനാണ് അഭിമന്യു കുത്തേറ്റ് മരിച്ചത്. കേസിലെ സുപ്രധാന രേഖകള്‍ കോടതി കസ്റ്റഡിയില്‍ നിന്ന് കാണാതായത് വലിയ വിവാദമായിരുന്നു. പിന്നീട് രേഖകള്‍ വീണ്ടും തയ്യാറാക്കിയാണ് വിചാരണ നടപടികളിലേക്ക് കടന്നത്.
ALSO READ: ഖത്തറില്‍ നിന്ന് ഉംറയ്‌ക്കെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് അമ്മയും മകളും മരിച്ചു



