11
Jul 2026
Sat
11 Jul 2026 Sat
ds sharath

സംഘപരിവാര അനുകൂലികള്‍ക്ക് വിഡി സതീശന്‍ സര്‍ക്കാരിന്റെ സുപ്രധാന പദവികള്‍ നല്‍കുന്നുവെന്ന് പാര്‍ട്ടിയില്‍ നിന്ന് തന്നെ ആരോപണം ഉയരുന്നുതിനിടയില്‍ വീണ്ടും നിയമനം. സര്‍ക്കാര്‍ അഭിഭാഷകനായി കടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകന് തന്നെയാണ് ഇക്കുറി നിയമനം നല്‍കിയിരിക്കുന്നത്. തൃശൂര്‍ ലോ കോളജില്‍ എബിവിപി നേതാവായിരുന്ന ഡി.എസ് ശരതിനാണ് നിയമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സീനിയര്‍ പ്ലീഡറായാണ് മുഖ്യമന്ത്രി വിഡി സതീശന്‍ നേരിട്ട് നിയന്ത്രിക്കുന്ന നിയമവകുപ്പ് നിയമനം നല്‍കിയത്. 2004-2009 കാലയളവില്‍ തൃശൂര്‍ ലോ കോളജില്‍ എബിവിപി നേതാവായിരുന്നു ശരത്.

ആര്‍എസ്എസുകാര്‍ പ്രതികളായ കൊലക്കേസുകളില്‍ സ്ഥിരമായി പ്രതികള്‍ക്ക് വേണ്ടി ശരത് ഹാജരാകാറുണ്ട്. നിയമന ഉത്തരവിന് വന്നതിന് പിന്നാലെ ശരതിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി. കടുത്ത വിദ്വേഷ പ്രചാരണം നടത്തുന്ന പോസ്റ്റുകള്‍ ഇയാളുടെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നതായാണ് സൂചന.

ALSO READ: ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് അടിച്ചുമാറ്റിയതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്ക്; കൊടി വിതരണം ചെയ്ത ഉത്തരേന്ത്യന്‍ കമ്പനി സംസ്ഥാന നേതാക്കളുടേത്

പ്ലീഡര്‍ നിയമനം വലിയ വിവാദമാകുന്നതിനിടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനെ നിയമിച്ച് ഉത്തരവിറങ്ങിയത്. ശരത് എബിവിപി പ്രവര്‍ത്തകനായിരുന്നു എന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അറിയുന്ന കാര്യമാണ്. നിയമനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നാണ് വിവരം.

സര്‍ക്കാര്‍ നിയമനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ച് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതിന് പുല്ലുവില കല്‍പ്പിച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തകന് നിയമനം നല്‍കിയിരിക്കുന്നത്.

RSS worker appointed as government counsel