നായയുടെ കുര കേട്ടെത്തിയ വീട്ടുകാര്‍ കണ്ടത് കുളിമുറിക്കുള്ളില്‍ മുതലയെ. ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ് സംഭവം. ബാലാഭായ ചൗഹാന്റെ വീട്ടിലാണ് സംഭവം. നായകളുടെ തുടര്‍ച്ചയായ കുര കേട്ട് ബാലാഭായി ചൗഹാന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുറത്തെ കുളിമുറിക്കുള്ളില്‍ ഏഴടി നീളമുള്ള മുതലയെ കണ്ടത്.
|
ഉടന്‍ വിവരം വനംവകുപ്പിനെ അറിയിക്കുകയും ഒരു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ ഉദ്യോഗസ്ഥരും വന്യജീവി റെസ്ക്യൂ ഫൗണ്ടേഷനിലെ വളണ്ടിയര്‍മാരും ചേര്‍ന്ന് മുതലയെ പിടികൂടി കൊണ്ടുപോവുകയും ചെയ്തു.
ALSO READ: 17 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ ഉമര്‍ അബ്ദുല്ലയ്ക്ക് വിവാഹമോചനം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





