14
Aug 2026
Fri
14 Aug 2026 Fri

സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്തുമ്പോൾ വന്ദേമാതരം ആദ്യാവസാനം ആലപിക്കാൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശനോട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്. കേരളം ഭരിക്കുന്നത് പാണക്കാട് തങ്ങളല്ലെന്നും കേരളത്തിൽ നിലനിൽക്കുന്നത് ശരീഅത്ത് നിയമല്ലെന്നും ഇന്ത്യൻ ഭരണഘടനയാണെന്നും എസ്. സുരേഷ് പ്രസംഗത്തിൽ പറഞ്ഞു. വന്ദേമാതരം ആദ്യാവസാനം പാടണമെന്നത് രാജ്യത്തെ നിയമമാണെന്നും അത് പാലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും സുരേഷ് ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണമായും ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദേശം നേരത്തെ വിവാദമായിരുന്നു. കേന്ദ്ര നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ പുറത്തിറക്കിയതെന്നും, നിലവിലുള്ള പ്രോട്ടോക്കോൾ തന്നെ തുടരുമെന്നും സർക്കാർ വിശദീകരിച്ചിട്ടുണ്ട്. അതേസമയം, പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സ്വാതന്ത്ര്യദിന സർക്കുലറിൽ വന്ദേമാതരത്തെക്കുറിച്ച് നിർദേശമില്ലെന്നതും ശ്രദ്ധേയമാണ്.

വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന നിലപാടിനെതിരെ രാഷ്ട്രീയ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാടും നാളെ നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകളിലെ നടപടികളും ഇനി നിർണായകമാകും.
വന്ദേമാതരം പാടുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ തർക്കത്തിനിടെയാണ് ‘പാടിയില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരം’ എന്ന ബിജെപി നേതാവിന്റെ മുന്നറിയിപ്പ് പുതിയ വിവാദത്തിന് വഴിവച്ചിരിക്കുന്നത്.

ALSO READ: പുലർച്ചെ മൂന്നരയ്ക്ക് തമിഴ്നാട്ടിൽ പെരുവഴിയിലായ മമ്മൂട്ടിക്കും സംഘത്തിനും കേരളത്തിലേക്ക് വഴികാട്ടിയ യുവാവിന്റെ കഥ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക