01
Feb 2023
Wed
01 Feb 2023 Wed

ബംഗളുരു: മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ അനുയായികളെ കൊന്നുകളയണമെന്ന് ബിജെപി കര്‍ണാടക മേധാവി നളീന്‍ കുമാര്‍ കത്തീല്‍. ടിപ്പു സുല്‍ത്താന്റെ പിന്‍മുറക്കാരെ കാടുകളിലേക്ക് തുരത്തിയോടിക്കണമെന്നും നളീന്‍ കുമാര്‍ കത്തീല്‍ ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോപ്പല്‍ ജില്ലയിലെ യെലബുര്‍ഗയില്‍ ബിജെപി പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇത്തരമൊരാഹ്വാനം നളിന്‍ കുമാര്‍ കത്തീല്‍ നടത്തിയത്. നാം രാമന്റെയും ഹനുമാന്റെയും വിശ്വാസികളാണ്. ഹനുമാനെ നാം വണങ്ങുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.നാം ടിപ്പുവിന്റെ പിന്‍മുറക്കാരല്ല. ടിപ്പുവിന്റെ പിന്‍മുറക്കാരെ നമുക്ക് അവരുടെ വീടുകളിലേക്ക് മടക്കി അയയ്ക്കാം.

ഇവിടെ കൂടിയ നിങ്ങള്‍ ഹനുമാനെയാണോ അല്ലെങ്കില്‍ ടിപ്പുവിനെയാണോ ആരാധിക്കുന്നത്. എങ്കില്‍ നിങ്ങള്‍ ടിപ്പുവിന്റെ കടുത്ത അനുയായികളെ കാട്ടിലേക്ക് അയയ്ക്കുമോ? അതേക്കുറിച്ച് ആലോചിക്കൂ. ഈ സംസ്ഥാനത്തിന് ഹനുമാന്‍ വിശ്വാസികളെയാണോ ടിപ്പു അനുയായികളെയാണോ ആവശ്യം? നിങ്ങള്‍ ചിന്തിക്കൂ. ടിപ്പുവിന്റെ കടുത്ത അനുയായികളെ ഇവിടെ ജീവിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ടിപ്പു സവര്‍ക്കര്‍ പോരാട്ടമാണെന്നാണ് ഈ മാസമാദ്യം ബിജെപി നേതാവ് വിശേഷിപ്പിച്ചത്. ടിപ്പു ജയന്തി ആഘോഷിക്കാന്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയാത് അനാവശ്യമായിരുന്നു. അവര്‍ സവര്‍ക്കറെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നും കത്തീല്‍ കുറ്റപ്പെടുത്തിയിരുന്നു.
ഏപ്രില്‍, മെയ് മാസത്തിലാണ് കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക