ദുരൂഹ സാഹചര്യത്തില്‍ കാണാതായ കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ രണ്ടാഴ്ചയായിട്ടും കണ്ടെത്താനായില്ല; ഇരുട്ടില്‍ത്തപ്പി പോലീസ്
|
കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയെ രണ്ടാഴ്ചയായിട്ടും കണ്ടെത്താന്‍ കഴിയാതെ ഇരുട്ടില്‍ത്തപ്പി പോലീസ്. ബാലുശ്ശേരി എരമംഗലം സ്വദേശി മുഹമ്മദ് അട്ടൂരിനെയാണ് കഴിഞ്ഞമാസം 22 മുതലാണ് കാണാതായത്.
വൈഎംസിഎ ക്രോസ് റോഡിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്ന മുഹമ്മദ് അവിടെ നിന്ന് പുറത്തേക്കിറങ്ങിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 22ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് അത്തോളി പറമ്പത്ത് വെച്ച് ഫോണ്‍ സ്വിച്ച് ഓഫായതായി പൊലീസ് കണ്ടെത്തി. എന്നാല്‍ പിന്നീടിതുവരെ മാമിക്ക എന്നറിയപ്പെടുന്ന മുഹമ്മദ് അട്ടൂരിനെ കുറിച്ചൊരു വിവരവുമില്ല. ബിസിനസ് സംബന്ധമായ യാത്രകള്‍ ഉണ്ടാകാറുണ്ടെങ്കിലും ഫോണ്‍ ഓഫാക്കുന്നത് പതിവില്ലെന്ന് മുഹമ്മദിന്റെ കുടുംബം പറയുന്നു. മുഹമ്മദ് പോകാനിടയുള്ള സ്ഥലങ്ങളില്‍ അന്വേഷിച്ചിട്ടും വിവരം ലഭിക്കാത്തതോടെയാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.
കാണാതായതിന്റെ പിറ്റേ ദിവസം രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആയി. തലക്കുളത്തൂര്‍ ഭാഗത്താണ് അവസാനം ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. സാധാരണ യാത്രകള്‍ പോകാറുണ്ടെങ്കിലും പോകുന്ന കാര്യം പറയുമെന്നും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാറില്ലെന്നും കുടുംബം പറയുന്നു. പൊലീസ് അന്വേഷണത്തിന് പുറമേ കുടുംബവും സാധ്യതകള്‍ വെച്ച് പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. ഇത്രയും ദിവസമായിട്ടും കണ്ടെത്താനാകാത്തതില്‍ ആശങ്കയുണ്ടെന്നും കുടുംബം പറഞ്ഞു. കുടുംബത്തിന്റെ പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസാണ് തിരോധാനം അന്വേഷിക്കുന്നത്. വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പൊലീസ് പറയുന്നത്.
21ന് ബെംഗളൂരുവിലേക്ക് പോവുകയാണെന്നും രണ്ടുദിവസം കോഴിക്കോട്ട് ഉണ്ടാവില്ലെന്നും സുഹൃത്തിനോട് പറഞ്ഞിരുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കായി മുഹമ്മദ് ഹൈദരാബാദിലും മുംബൈയിലും പോകാറുണ്ട്. ഹൈദരാബാദില്‍ എത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം നഗരത്തില്‍ എത്തി പരിശോധിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.





