കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തില്‍ സ്ഫോടനം നടന്നതിനു പിന്നാലെ മതസ്പര്‍ദ്ദ വളര്‍ത്തുന്ന വര്‍ഗീയ പ്രചാരണം നടത്തിയതിന് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയയ്ക്കെതിരേ പൊലീസ് കേസെടുത്തു. കുമരകം പൊലീസ് ആണ് ഷാജന് സ്കറിയയ്ക്കെതിരേ ഐപിസി 153 എ, 504 ഐപിസി വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
|
സ്ഫോടനത്തിനു പിന്നാലെ ക്രിസ്ത്യന്‍-മുസ് ലിം മതവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉണ്ടാക്കുകയെന്ന ഉദ്ദേശത്തോടു കൂടി ഷാജന് സ്കറിയ മറുനാടന്‍ മലയാളി യുട്യൂബ് ചാനല്‍ വഴി വീഡിയോപ്രചരിപ്പിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പി വി അന്‍വര്‍ എംഎല്‍എ സമര്‍പ്പിച്ച പരാതിയില്‍ ആണ് നടപടി.
ഇസ്രായേലിനുള്ള തിരിച്ചടിയാണോ കളമശ്ശേരി? ഹമാസ് പ്രേമി പിണറായിക്ക് സുഖം തന്നെയല്ലേ? കളമശ്ശേരിയില്‍ നടന്നത് ഇസ്രായേല്‍ വിരുദ്ധ സ്ഫോടനമോ എന്ന തലക്കെട്ടിലായിരുന്നു മറുനാടന്‍ വീഡിയോ എന്ന എംഎല്‍എ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്ഫോടനം നടത്തിയ ഡൊമിനിക് മാര്ട്ടിന് ഉത്തരവാദിത്വമേറ്റ് പൊലീസില്‍ കീഴടങ്ങിയില്ലായിരുന്നുവെങ്കില്‍ മറുനാടന്‍ മലയാളിയുടെ വീഡിയോ സംസ്ഥാനത്ത് മണിപ്പൂരിന് സമാനമായ വര്‍ഗീയ കലാപത്തിന് കാരണമാകുമായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.





