വിവാഹത്തിനായി വധുവും വീട്ടുകാരും ക്ഷേത്രത്തില്‍ കാത്തുനിന്നെങ്കിലും വരനെത്തിയില്ല. ഏറെവൈകിയിട്ടും വരനെ കാണാതായതോടെ വധുവിന്റെ വീട്ടുകാര്‍ സഹായം തേടി പൊലീസ് സ്റ്റേഷനിലെത്തി. ഇതോടെ ചുരുളഴിഞ്ഞത് വിവാഹത്തട്ടിപ്പും. തലശേരി പൊന്ന്യം സ്വദേശിയായ യുവതിയും ബന്ധുക്കളുമാണ് അവസാന നിമിഷം വിവാഹത്തട്ടിപ്പില്‍ നിന്നു രക്ഷപ്പെട്ടത്. (groom failed to come for wedding twist happens when bride approaches police station)
|
ബുധനാഴ്ച രാവിലെ 10 ന് ചോനാട് അമ്പലത്തില്‍ വച്ച് വിവാഹം നടത്താമെന്നായിരുന്നു പ്രതിശ്രുത വരന് പെണ്‍കുട്ടിയുടെ വീട്ടുകാരെ അറിയിച്ചിരുന്നത്. ഇതുപ്രകാരം യുവതിയും ബന്ധുക്കളും രാവിലെ തന്നെ അമ്പലത്തില്‍ എത്തി. പറഞ്ഞ സമയം കഴിഞ്ഞിട്ടും യുവാവിനെ കാണാത്തതിനെ തുടര്‍ന്ന് പലതവണ ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍, ലഭിക്കാതെ വന്നതോടെ യുവതിയും വീട്ടുകാരും വരന് തന്റെ സ്വദേശം എന്ന് പറഞ്ഞിരുന്ന കേളകത്ത് എത്തിയത്. കേളകം പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയും ബന്ധുക്കളും പ്രതിശ്രുത വരന്റെ ഫോട്ടോ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവ് തൊണ്ടിയില്‍ സ്വദേശി ജോബിഷ് ആണെന്ന് കണ്ടെത്തി. ഇതിനിടെ ജോബിഷ് യുവതിയെ ഫോണില്‍ വിളിക്കുകയും പിതാവിന് സുഖമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പോയതിനാലാണ് മുഹൂര്‍ത്തസമയത്ത് എത്താനാവാതിരുന്നത് എന്നും പറഞ്ഞു. ഇതിനിടെ ജോബിഷ് വിവാഹിതനാണെന്നും ബംഗുളൂരുവിലാണ് താമസിക്കുന്നതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.





