25
Oct 2024
Tue
25 Oct 2024 Tue
blind couple near dead body

ഹൈദരാബാദ്; മകന്‍ മരിച്ചെന്ന് മനസ്സിലാകാതെ അന്ധരായ വൃദ്ധ ദമ്പതികള്‍ മൃതദേഹത്തിനൊപ്പം കഴിച്ചുകൂട്ടിയത് നാല് ദിവസം.(A blind couple spent 4 days near the dead body of their son)  ഹൈദരാബാദിലെ നഗോളിലാണ് സംഭവം. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ ഇടപെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് ദമ്പതികള്‍. മകനെ ഭക്ഷണം കഴിക്കാനായി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ഇവര്‍ അയല്‍ക്കാരെ വിളിച്ചെങ്കിലും അവരാരും കേട്ടില്ലെന്ന് നഗോള്‍ പൊലീസ് സ്റ്റേഷന്‍ ഹെഡ് ഓഫീസര്‍ സൂര്യ നായക് പറയുന്നു.

നാലോ അഞ്ചോ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ദമ്പതികളുടെ മകന്‍ മരിച്ചതായാണ് വിവരം. 30കാരനായ ഇയാള്‍ക്കൊപ്പമാണ് ദമ്പതികള്‍ കഴിഞ്ഞിരുന്നത്.

പൊലീസെത്തുമ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹത്തിന് സമീപം അവശനിലയിലായിരുന്നു ദമ്പതികള്‍. പൊലീസാണ് ഇരുവര്‍ക്കും ഭക്ഷണവും മറ്റും നല്‍കിയത്.

ദമ്പതികളുടെ മറ്റൊരു മകനെ വിവരമറിയിച്ചത് പ്രകാരം ഇയാളെത്തി മാതാപിതാക്കളെ കൂട്ടിക്കൊണ്ടുപോയി. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.