27
Aug 2024
Thu
27 Aug 2024 Thu

കടപ്പ: റോഡിലേക്ക് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ചു.(A class 5 student was burnt to death after being hit by an electric wire that fell on the road)  ഗുരുതരമായി പൊള്ളലേറ്റ സഹപാഠിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്രപ്രദേശിലെ കടപ്പയിലുള്ള ബെല്ലാം മന്ദി സ്ട്രീറ്റില്‍ ബുധനാഴ്ച്ചയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തന്‍ജുമാന്‍ റഹ്‌മാന്‍(11) ആണ് മരിച്ച വിദ്യാര്‍ത്ഥിയെന്ന് പോലീസ് അറിയിച്ചു. സുഹൃത്ത് ശെയ്ഖ് അദ്മാന്‍(11) ആണ് പരിക്കേറ്റത്. രണ്ടു പേരും വിദ്യാസാഗര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ്. ഉച്ചഭക്ഷണം കഴിഞ്ഞ് സൈക്കിളില്‍ സ്‌കൂളിലേക്കു പോകും വഴിയാണ ദാരുണ സംഭവം. ടൈറ്റാനിക്ക് ബില്‍ഡിങിന് സമീപം രണ്ടുപേരും സൈക്കിളില്‍ നിന്ന് മറിഞ്ഞു വീഴുകയും പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ സ്പര്‍ശിക്കുകയുമായിരുന്നു.

റഹ്‌മാന്‍ സംഭവ സ്ഥലത്ത് തന്നെ ജീവനോടെ വെന്തുകരിഞ്ഞു. പരിക്കേറ്റ അദ്‌നാനെ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. വൈദ്യുതി വകുപ്പിന്റെ അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്ന് രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചു.

കടപ്പ എംഎല്‍എ മാധവി റെഡ്ഡി സംഭവ സ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ചു. മരിച്ച റഹ്‌മാന്റെ കുടുംബത്തിന് വൈദ്യുതി മന്ത്രി ഗോട്ടിപട്ടി രവി കുമാര്‍ അഞ്ച് ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചു. അദ്‌നാന് സൗജന്യ ചികില്‍സ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ALSO READ: Shocking: യു.പിയില്‍ ബലാത്സംഗത്തിനിരയായ യുവതി അര്‍ധനഗ്‌നയായ നിലയില്‍ തെരുവില്‍; മാനസിക പ്രശ്‌നമുള്ള സ്ത്രീയെന്ന് പോലീസ്

വൈദ്യുത അപകടങ്ങള്‍ തുടര്‍ച്ചയാവുന്ന സാഹചര്യത്തില്‍ മന്ത്രി സിഎംഡിഎസിന്റെ അടിയന്തര യോഗം വിളിച്ചു. അപകടകരമായ രീതിയില്‍ തൂങ്ങി നില്‍ക്കുന്ന വൈദ്യുത കമ്പികള്‍ എത്രയും പെട്ടെന്ന് നേരെയാക്കുന്നതിന് മന്ത്രി ഉത്തരവിട്ടു.