അല്‍ ഖോബാര്‍: പഞ്ചറായ ടയര്‍ പരിശോധിക്കുന്നതിനിടെ പിന്നില്‍ നിന്ന് വന്ന വാഹനമിടിച്ച് സ്കൂള്‍ ബസ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.(A school bus driver met a tragic end while checking a punctured tire) മൂന്ന് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചക്ക് അല്‍ ഖോബാര്‍ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപത്താണ് സംഭവം. ബിഹാര്‍ സ്വദേശി സുഭാഷ് (40) ആണ് മരിച്ചത്. അല്‍ മാജിദ് സ്കൂളിലെ വിദ്യാര്‍ഥികളെയും അധ്യാപകരെയും കൊണ്ട് പോവുകയായിരുന്ന മിനി ബസാണ് അപകടത്തില്‍ പെട്ടത്.
|
ടയര്‍ പഞ്ചറായത് അതുവഴി പോയ കാറിന്റെ ഡ്രൈവര്‍ അറിയിച്ചതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി പുറത്തിറങ്ങി പരിശോധിക്കുകയായിരുന്നു. തല്‍സമയം പിന്നില്‍ നിന്ന് മറ്റൊരു സ്കൂള്‍ മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ട ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഏതാനും മീറ്റര്‍ ദൂരത്തേക്ക് വാഹനം നീങ്ങിപ്പോയി. ഇതിനടിയില്‍പ്പെട്ട ഡ്രൈവര്‍ മുന്നിലുള്ള ഡിവൈഡറില്‍ ഞെരിഞ്ഞമര്‍ന്ന് തല്‍ക്ഷണം മരിച്ചു.
ALSO READ: ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ 16കാരിയെ പീഡിപ്പിച്ചു; മന്ത്രവാദിക്ക് 52 വര്‍ഷം തടവ്
ബസിലുണ്ടായിരുന്ന കുട്ടികളില്‍ മൂന്നു പേര്‍ക്ക് നിസാര പരിക്കേറ്റു. അവരെയും ഡ്രൈവറുടെ മൃതദേഹത്തെയും റെഡ് ക്രസന്റ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. ബസിലുള്ള അധ്യാപകരും മറ്റു കുട്ടികളും സുരക്ഷിതരാണ്.
മരിച്ച സുഭാഷ് ദീര്‍ഘകാലം ഈ സ്കൂളില്‍ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം രണ്ടാഴ്ച മുമ്പാണ് നാട്ടില്‍നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.


