26
Oct 2024
Mon
26 Oct 2024 Mon
arrest

റായ്ബറേലി: ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചുവെന്നാരോപിച്ച് ക്രിസ്ത്യന്‍ യുവാവിനെ അറസ്റ്റ് ചെയ്തു. (A youth has been arrested in UP on charges of trying to force religious conversion) റായ്ബറേലിയില്‍ ഡേവിഡ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ക്രിസ്തുമതത്തിലേക്ക് നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഒക്ടോബര്‍ 24ന് ബരാദര്‍ ഗ്രാമത്തില്‍ ഇയാള്‍, രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കുന്നതിനുള്ള പ്രാര്‍ത്ഥനാ യോഗം നടത്തിയിരുന്നു.

ഈ ചടങ്ങില്‍ മതം മാറുന്നവര്‍ക്ക് ഇയാള്‍ ധനസഹായം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. ഇതിനുപിന്നാലെ ഒക്ടോബര്‍ 25ന് ഇയാള്‍ അറസ്റ്റിലാകുകയായിരുന്നു.

ALSO READ: ഉപയോ​ഗിക്കുന്നത് ഒന്നരലക്ഷം രൂപയുടെ മൊബൈൽ ഫോൺ; ആഡംബരജീവിതത്തിനായി 17 പവൻ സ്വർണം കവർന്ന ഇൻസ്റ്റ​ഗ്രാം താരം അറസ്റ്റിൽ

സംഭവ സ്ഥലത്ത് നിന്ന് മതപരിവര്‍ത്തനത്തിനായി എത്തിച്ച പുസ്തകങ്ങളും മറ്റു വസ്തുക്കളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പ്രാര്‍ത്ഥനാ യോഗത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 70ഓളം പേര്‍ പങ്കെടുത്തുവെന്ന് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് സഞ്ജീവ് സിന്‍ഹ പറഞ്ഞു.

ഡേവിഡിന് പുറമെ യോഗം സംഘടിപ്പിച്ച ഉന്നാവോ സ്വദേശിയായ രാജേഷിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. യോഗത്തില്‍ പങ്കെടുത്ത 25ഓളം പേരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

നിയമവിരുദ്ധ മതപരിവര്‍ത്തനം തടയല്‍ ഓര്‍ഡിനന്‍സ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

നേരത്തെ ഇന്ത്യയിലെ തീവ്രഹിന്ദുത്വവാദികള്‍ ക്രിസ്ത്യാനികളെ നിര്‍ബന്ധപൂര്‍വം മതം മാറ്റുന്നുവെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ദുര്‍ബല ക്രിസ്ത്യന്‍ കുടുംബങ്ങളെ വിശ്വഹിന്ദു പരിഷത്ത് ഉള്‍പ്പെടെയുള്ള സംഘപരിവാര സംഘടനകള്‍ ടാര്‍ഗെറ്റ് ചെയ്യുന്നതായി റെസ്റ്റ് ഓഫ് വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നിര്‍ബന്ധിത മതപരിവര്‍ത്തനമാരോപിച്ച് 1,682 പേരെ ഉത്തര്‍പ്രദേശില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 835 പേര്‍ക്കെതിരേ നിര്‍ബന്ധിത മതപരിവര്‍ത്തനം തടയല്‍ നിയയപ്രകരമാണ് കേസെടുത്തിരിക്കുന്നത്.

അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും പാസ്റ്റര്‍മാര്‍ ഉള്‍പ്പടെയുള്ള ക്രിസ്തു മത വിഭാഗക്കാരാണെന്ന് ക്രിസ്ത്യന്‍ സംഘടനകള്‍ ആരോപിക്കുന്നു. എന്നാല്‍, ഒരു കേസില്‍ പോലും പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തിയിട്ടില്ലെന്നും സംഘടനകള്‍ പറയുന്നു.