ന്യൂദല്‍ഹി: നോട്ട് നിരോധനവും ജിഎസ്ടിയും കോവിഡും രാജ്യത്തെ അസംഘടിത മേഖലയുടെ നടുവൊടിച്ചതായി ഔദ്യോഗിക കണക്ക്. (About 17 lakh people have lost their jobs in the unorganized sector alone in the last seven years in the country) ഏഴ് വര്‍ഷത്തിനിടെ അസംഘടിത മേഖലയില്‍ മാത്രം 16.45 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായാണ് കേന്ദ്ര സ്ഥിതി വിവര കണക്ക് മന്ത്രാലയം പുറത്തിറക്കിയ വാര്‍ഷിക സര്‍വേയില്‍ പറയുന്നത്. ചെറുകിട ബിസിനസുകള്‍, കച്ചവടങ്ങള്‍, തെരുവോര കച്ചവടം തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ നഷ്ടങ്ങള്‍ സംഭവിച്ചത്.
|
2015-16ല്‍ അസംഘടിത മേഖലയില്‍ തൊഴിലെടുത്തവരുടെ എണ്ണം 11.13 കോടിയായിരുന്നു. 2022-23ല്‍ ഇത് 10.96 കോടിയായി. തൊഴിലാളികളുടെ എണ്ണത്തില്‍ ഏഴുവര്‍ഷത്തിനിടെ ഒന്നര ശതമാനത്തിന്റെ ഇടിവാണുണ്ടായത്.
2015-16 ന് ശേഷം ആദ്യമായാണ് സ്ഥിതിവിവര മന്ത്രാലയം അസംഘടിത മേഖലയിലെ തൊഴില്‍ കണക്ക് പുറത്തുവിടുന്നത്. 2016 നവംബറിലെ നോട്ടുനിരോധനവും 2017 ജൂലൈയില്‍ അടിച്ചേല്‍പ്പിച്ച ജി.എസ്.ടിയുമാണ് പ്രധാന ആഘാതമായത്. 2020-21 കാലയളവിലെ കോവിഡുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച തെറ്റായ രീതിയിലുള്ള നിയന്ത്രണങ്ങളും ലോക്ക്ഡൗണും അസംഘടിത മേഖലയെ ഗുരുതരമായി ബാധിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
മറ്റുമേഖലകളില്‍ ഉള്‍പ്പെടെ ഈ കാലയളവില്‍ തൊഴിലില്ലാതായവരുടെ എണ്ണം ദശലക്ഷക്കണക്കിനാണ്. തൊഴില്‍ നഷ്ടത്തില്‍ പഞ്ചിമ ബംഗാളാണ് മുന്നില്‍. 30 ലക്ഷം പേര്‍ക്ക് അവിടെ ജോലി നഷ്ടമായി. 2015-16ല്‍ 1.36 കോടിയായിരുന്ന തൊഴിലാളികള്‍ 2022-23ല്‍ 1.05 കോടിയായി കുറഞ്ഞു. 31 ലക്ഷം തൊഴിലാളികളാണ് കുറഞ്ഞത്.
കര്‍ണാടകയില്‍ 13ലക്ഷം പേര്‍ക്കും തമിഴ്നാട്ടില്‍ 12 ലക്ഷം പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 7.91 ലക്ഷം പേര്‍ക്കും ജോലിനഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കേരളത്തില്‍ 6.40 ലക്ഷം പേര്‍ക്ക് കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ തൊഴില്‍ നഷ്ടമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഡല്‍ഹിയിലാണ് ഏറ്റവുമധികം പേര്‍ക്ക് തൊഴില്‍ നഷ്ടമായത്. മൂന്ന് ലക്ഷം പേര്‍. 2015-2016 വര്‍ഷത്തില്‍ 1.6 ശതമാനമായിരുന്നു തൊഴില്‍രഹിതരുടെ കണക്കെങ്കില്‍ 2022-2023 എത്തിയപ്പോഴേക്കും തൊഴില്‍രഹിതരുടെ എണ്ണം 10.96 ശതമാനത്തിലേക്ക് എത്തിയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അതേസമയം മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ജോലിവര്‍ധനവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാരാഷ്ട്രയില്‍ 24 ലക്ഷം, ഗുജറാത്തില്‍ 7.62 ലക്ഷം, ഒഡീഷയില്‍ 7.61 ലക്ഷം, രാജസ്ഥാന്‍ 7.65 ലക്ഷം എന്നിങ്ങനെ തൊഴില്‍വര്‍ധന ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നുണ്ട്.





