15
Sep 2023
Fri
15 Sep 2023 Fri

തമിഴ് നടനും സംവിധായകനുമായ ജി മാരിമുത്തു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 57 വയസ്സായിരുന്നു. സീരിയലിനു വേണ്ടി ഡബ്ബ് ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. രജനികാന്ത് നായകനായെത്തിയ ജയിലര്‍ ആണ് മാരിമുത്തുവിന്റെ അവസാന ചിത്രം. വിനായകന്‍ പ്രതിനായക വേഷത്തിലെത്തിയ ചിത്രത്തില്‍ വിനായകന്‍ പകര്‍ന്നാടിയ വര്‍മന്‍ എന്ന കഥാപാത്രത്തിന്റെ വലംകൈയായാണ് മാരിമുത്തു എത്തിയത്. രണ്ട് ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മണിരത്‌നമടക്കമുള്ളവരുടെ കീഴില്‍ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ രംഗത്തെത്തിയ മാരിമുത്തു രണ്ട് സിനിമകള്‍ സംവിധാനം ചെയ്യുകയുണ്ടായി. സിനിമയ്ക്കു പുറമേ സീരിയലുകളിലും അദ്ദേഹം അഭിനയരംഗത്തു സജീവമായിരുന്നു.

അന്തിലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട് മാരിമുത്തു. തേനി പശുമലൈത്തേരി സ്വദേശിയായ മാരിമുത്തു സിനിമാരംഗത്ത് സജീവമാകുന്നതിന്റെ ഭാഗമായി ചെന്നൈയിലേക്ക് കുടിയേറുകയായിരുന്നു. ഹോട്ടലില്‍ വെയിറ്ററായി ജോലിനോക്കിയായിരുന്നു സിനിമാമോഹിയായ മാരിമുത്തു ചെലവ് കണ്ടെത്തിയിരുന്നത്. 1995ല്‍ എല്ലാമൈ എന്‍ രാസത്താന്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക