30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Saritha Mukesh

ഹേമ കമ്മിറ്റി റിപോര്‍ട്ട പുറത്തുവന്നതിന് പിന്നാലെ നിരവധി ലൈംഗിക ആരോപണങ്ങളാണ് ഇടതുപക്ഷ എംഎല്‍എ കൂടിയായ നടന്‍ മുകേഷിനെതിരേ ഉയരുന്നത്.(Actor Mukesh ex wife Saritha interview)  നടിമാരെ മാത്രമല്ല, ഒരു ജൂനിയര്‍ ആര്‍ടിസ്റ്റിന്റെ അമ്മയോട് പോലും മോശമായി പെരുമാറിയ കഥ കഴിഞ്ഞ ദിവസം വെളിച്ചത്തു വന്നിരുന്നു. എന്നാല്‍, മുകേഷിനെ ഇപ്പോഴും സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ തുടരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലും എംഎല്‍എ സ്ഥാനം പോയിട്ട് സംസ്ഥാന ചലച്ചിത്ര നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ ഒഴിവാക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതേസമയം, സിപിഐയും ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തരില്‍ ചിലരും മുകേഷിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ഇടതു പക്ഷ സഹയാത്രികയായ ദീപാ നിഷാന്ത് മുകേഷിന്റെ ആദ്യ ഭാര്യ സരിതയുടെ അഭിമുഖം പങ്കുവച്ചതിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ത്യാവിഷനില്‍ ജോലി ചെയ്തിരുന്ന സമയത്ത് മുഖാമുഖം എന്ന പരിപാടിയില്‍ മുകേഷിന്റെ ആദ്യഭാര്യ സരിതയുമായി നടത്തിയ സംഭാഷണമാണ് ദീപാ നിശാന്ത് പങ്കുവച്ചിരിക്കുന്നത്.

അഭിമുഖത്തിലെ പ്രധാന ഭാഗങ്ങള്‍

saritha

‘ഞാനനുഭവിച്ച കാര്യങ്ങള്‍ എനിക്ക് പറയാന്‍ നാണക്കേടായിരുന്നു.. എനിക്ക് സംഭവിക്കുന്നത് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലായിരുന്നു..ഞാന്‍ സിനിമയിലഭിനയിച്ചിട്ടുണ്ട്.. സിനിമയില്‍ ഇങ്ങനെയെല്ലാം കണ്ടിട്ടുണ്ട്.. ജീവിതത്തില്‍ അതെല്ലാം സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ലായിരുന്നു.. മാധ്യമങ്ങളില്‍ നിന്ന് ചിലരൊക്കെ ഞാനനുഭവിക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിട്ട് വിളിക്കുമ്പോള്‍ ഞാനവരോട് അതൊക്കെ നിഷേധിക്കുമായിരുന്നു.. എനിക്ക് നാണക്കേടായിരുന്നു ആരോടെങ്കിലും ഇതൊക്കെ പറയാന്‍.. എല്ലാം നന്നായി പോകുന്നു എന്ന് ബോധിപ്പിക്കാന്‍ ഓണത്തിനൊക്കെ ഞങ്ങള്‍ ആഹ്ലാദമഭിനയിച്ച് ഫോട്ടോസെടുക്കും.. ഈ കുടുംബപ്രശ്‌നങ്ങള്‍ നടക്കുന്നതിനിടയിലും അദ്ദേഹത്തിന് പല ബന്ധങ്ങളുമുണ്ടായിരുന്നു. അതു തെറ്റാണെന്ന് സ്വയം മനസ്സിലാക്കി അദ്ദേഹം തിരിച്ചുവരുമെന്ന് ഞാന്‍ വെറുതെ പ്രതീക്ഷിച്ചു…. ‘

‘എന്തുകൊണ്ടു പോലീസില്‍ പരാതിപ്പെട്ടില്ല?’ എന്ന ചോദ്യത്തിന് സരിത കൊടുക്കുന്ന മറുപടി ഇങ്ങനെ:

‘അത് ഞാന്‍ അദ്ദേഹത്തിന്റെ അച്ഛന് കൊടുത്ത പ്രോമിസായിരുന്നു.. എന്റെ അച്ഛന്‍ മരിച്ചതിനുശേഷം ഞാന്‍ അദ്ദേഹത്തെയാണ് അച്ഛനായി കരുതിയിരുന്നത്.. അദ്ദേഹം മരിക്കുന്നതു വരെ ഞാനാ വാഗ്ദാനം പാലിച്ചു… ഒരിക്കല്‍ അവരുടെ വീട്ടില്‍ അവരുടെ ജോലിക്കാരിയുടെ മുമ്പില്‍ വെച്ച് (മുകേഷ് ) എന്നെ ഒരുപാട് ഉപദ്രവിച്ചപ്പോള്‍ അതിനു ശേഷം ഞാന്‍ ആ വീട്ടിലേക്കുള്ള പോക്കു നിര്‍ത്തിയിരുന്നു. പക്ഷേ ഒരിക്കല്‍ ടാക്‌സ് കാര്യങ്ങള്‍ക്കായി ഞാന്‍ തിരുവനന്തപുരത്തു വന്നപ്പോള്‍ അച്ഛന്‍ എന്നെ കൊണ്ടുപോകാനായി വന്നു.. എയര്‍പോര്‍ട്ടില്‍ വെച്ച് അച്ഛനെന്നോടു പറഞ്ഞു ‘വീട്ടിലേക്കു പോകാ’മെന്ന്.. ഞാന്‍ പറഞ്ഞു: ‘ഇല്ലച്ഛാ .. പങ്കജില്‍ റൂമെടുത്തിട്ടുണ്ട്..ഞാന്‍ വരുന്നില്ല.. ‘എന്ന്. അദ്ദേഹം ഡ്രൈവറുടെ മുന്നില്‍ വെച്ച് ഒന്നും സംസാരിക്കാതെ എന്റെ കൂടെ മുറിയിലേക്കു വന്നു.. എന്നിട്ട് അവിടെ വെച്ച് എന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു കൊണ്ട്,: ‘നീ കടന്നു പോകുന്നത് എന്തിലൂടെയൊക്കെയാണെന്ന് എനിക്കറിയാം.. എന്റെ മോന്‍ ശരിയല്ലെന്നും എനിക്കറിയാം… പക്ഷേ ഇതു മീഡിയയിലൊന്നും വരരുത്. മോള് സഹിക്ക്.’ എന്നൊക്കെ പറഞ്ഞു.. ആ പ്രോമിസ് ഇന്നുവരെ ഞാന്‍ കാത്തു. ഇന്നാണ് ഞാനത് ബ്രേക്ക് ചെയ്യുന്നത്. എന്തുകൊണ്ടെന്നാല്‍ എന്റെ നിശ്ശബ്ദത തെറ്റിദ്ധരിക്കപ്പെട്ടു… ആര്‍ക്കുമറിയില്ലായിരുന്നു എന്താണ് സംഭവിച്ചതെന്ന്..

actor mukesh sarith with son shravan

മക്കളുടെ കാര്യത്തില്‍ ഒരു ശ്രദ്ധയും അദ്ദേഹത്തിനില്ലായിരുന്നു… ഒരു കടമകളും അദ്ദേഹം ചെയ്തില്ല. അഞ്ചു വയസ്സുള്ള മകന് ജോണ്ടിസ് വന്ന് വിളിച്ചപ്പോള്‍ ‘നീ ഞാനെവിടെയാണെന്ന് ട്രാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണോ?’ എന്നാണ് അദ്ദേഹം ചോദിച്ചത്.. ഒറ്റക്ക് ആ സന്ദര്‍ഭങ്ങളെ അതിജീവിക്കുക അത്ര എളുപ്പമല്ലായിരുന്നു.. എനിക്ക് മറ്റാരുമില്ലായിരുന്നു..

ഞാന്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഒരിക്കല്‍ അദ്ദേഹമെന്റെ വയറ്റില്‍ ചവിട്ടിയപ്പോള്‍ ഞാന്‍ മുറ്റത്തേക്കു വീണു.. വീണപ്പോള്‍ ഞാന്‍ കരഞ്ഞു.. അത്തരം സന്ദര്‍ഭങ്ങളില്‍ ‘ഓ.. നീയൊരു നല്ല നടിയാണല്ലോ.. കരഞ്ഞോ… കരഞ്ഞോ ‘ എന്നദ്ദേഹം പറയുമായിരുന്നു. അദ്ദേഹം സ്ഥിരമായി എന്നെ ഉപദ്രവിക്കാനായി എന്തെങ്കിലും ചെയ്യുമായിരുന്നു.. ഒരിക്കല്‍ ഞാന്‍ നിറഗര്‍ഭിണിയായിരിക്കെ ഒമ്പതാം മാസത്തില്‍ ഞങ്ങളൊന്നിച്ച് പുറത്തൊരു ഡിന്നറിന് പോയി. ശേഷം കാറില്‍ കയറാനായി ഞാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം വണ്ടി മുന്നോട്ടും പിന്നോട്ടും എടുത്ത് എന്നെ കബളിപ്പിച്ചു കൊണ്ടേയിരുന്നു. ഞാന്‍ കാറിനു പിറകെ ഓടി താഴെ വീണു.. ഞാന്‍ അവിടിരുന്ന് കരഞ്ഞെങ്കിലും ആ കണ്ണീര്‍ അദ്ദേഹത്തെ കാട്ടാതിരിക്കാന്‍ ശ്രമിച്ചു.. കരയുന്നത് കണ്ടാല്‍ അദ്ദേഹമെന്നെ പരിഹസിക്കുമായിരുന്നു..

ഒരിക്കല്‍ ഒരു പാതിരാത്രിക്ക് മദ്യപിച്ച് കടന്നു വന്നപ്പോള്‍ ‘എന്താണ് വൈകിയത് ‘ എന്നൊരു ചോദ്യം തീര്‍ത്തും സ്വാഭാവികമായി നമ്മളൊക്കെ ചോദിക്കാറുള്ളതുപോലെ ഞാന്‍ ചോദിച്ചതിന് അദ്ദേഹമെന്റെ മുടിയില്‍ ചുറ്റിപ്പിടിച്ച് നിലത്തിഴച്ചു.. മര്‍ദ്ദിച്ചു…. ‘

പിന്നെയും ഒരുപാടു കാര്യങ്ങള്‍ സരിത പറയുന്നുണ്ട്… തന്റെ അധികാരത്തിന്റെയും സ്വാധീനത്തിന്റെയും മദോന്മാദത്തില്‍ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്ന ഭര്‍ത്താവിനെപ്പറ്റി… കോടതിയില്‍ തന്നെ വേദനിപ്പിക്കുകയും കുട്ടികളെ വേര്‍പിരിക്കുകയും ചെയ്യണമെന്ന ഒറ്റ ലക്ഷ്യത്തോടെ കുട്ടികളിലൊരാളുടെ കസ്റ്റഡി ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്ത ഭര്‍ത്താവിനെപ്പറ്റി…. അയാളില്‍ അസൂയാലുവായ ഒരു വ്യക്തി കൂടി വളരുന്നതറിഞ്ഞ് തനിക്ക് ലഭിക്കുന്ന അവാര്‍ഡുകളെപ്പറ്റിയോ തേടി വന്ന മികവുറ്റ അവസരങ്ങളെപ്പറ്റിയോ പറയാതെ മറച്ചുവെച്ച് അയാളെ സന്തോഷിപ്പിക്കാനായി തനിക്കുള്ളതെല്ലാം കൊടുത്ത് പുത്തന്‍കാറുകളും ഫ്‌ലാറ്റും വാങ്ങി നല്‍കുന്ന വിഡ്ഢിയായ ഒരു പെണ്ണിനെക്കൂടി ഈ അഭിമുഖത്തില്‍ നമുക്കു കാണാം….

Mukesh Methil Devika

1988ലാണ് മുകേഷും സരിതയും പ്രണയത്തിന് പിന്നാലെ വിവാഹതിരായത്. ദമ്പതികള്‍ക്ക് രണ്ട് ആള്‍കുട്ടികളുണ്ട്. നീണ്ടകാലം വേറിട്ട് താമസിച്ച ശേഷം 2011ല്‍ ഇരുവരും വിവാഹമോചിതരായി. 2013ല്‍ മുകേഷ പ്രസിദ്ധ ഡാന്‍സര്‍ മേത്തില്‍ ദേവികയെ വിവാഹം ചെയ്തിരുന്നു. എന്നാല്‍, 2021ല്‍ ഇരുവരും വിവാഹ മോചനത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. മുകേഷ് ഒരിക്കലും ഒരു നല്ല ഭര്‍ത്താവായിരുന്നില്ല എന്നാണ് ഇതേക്കുറിച്ച് ദേവിക പ്രതികരിച്ചത്.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement