28
Mar 2025
Thu
28 Mar 2025 Thu
actress renya rao

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ രന്യ റാവു വമ്പന്മാരെ രക്ഷിക്കാന്‍ കഥകള്‍ മെനയുന്നതായി സംശയം. (Actress Ranya rao gold smuggling follow up) ഇത്ര ആസൂത്രിതമായി കള്ളക്കടത്ത് നടത്താനുള്ള പരിശീലനം കിട്ടിയത് എവിടെ നിന്നാണെന്ന പോലീസിന്റെ ചോദ്യത്തിന് യൂട്യൂബ് വീഡിയോയില്‍ നിന്നാണെന്നായിരുന്നു മറുപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റവന്യൂ ഇന്റലിജന്‍സ് നടത്തിയ ചോദ്യം ചെയ്യലിലാണ് രന്യയുടെ വെളിപ്പെടുത്തല്‍. താന്‍ ആദ്യമായാണ് സ്വര്‍ണം കടത്തുന്നതെന്നും യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് സ്വര്‍ണം കടത്തുന്നത് എങ്ങനെയാണെന്ന് പഠിച്ചതെന്നും രന്യ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ആരാണ് സ്വര്‍ണം കടത്താന്‍ നിര്‍ദേശിച്ചതെന്ന ചോദ്യത്തിനു വിചിത്രമായ മറുപടിയാണ് പോലീസിന് ലഭിച്ചത്. തനിക്ക് പരിചയമില്ലാത്ത വിദേശ ഫോണ്‍നമ്പറുകളില്‍ നിന്ന് കോളുകള്‍ വന്നിരുന്നുവെന്നും കോളുകളില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനമായാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകള്‍ കൂടിയായ രന്യ പറഞ്ഞു.

ALSO READ: എസ്ഡിപിഐ പ്രസിഡന്റ് എംകെ ഫൈസിയുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും

മാര്‍ച്ച് 1 ന് തനിക്ക് അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ വന്നിരുന്നു. ദുബൈ എയര്‍പോര്‍ട്ടിന്റെ ഗേറ്റ് എയിലേക്ക് ചെന്ന് സ്വര്‍ണം വാങ്ങി ബെംഗ്ലൂരുവില്‍ ഏല്‍പ്പിക്കാനുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. സ്വര്‍ണം ബാന്‍ഡേജും കത്രികയും ഉപയോഗിച്ച് ശരീരത്തിലൊളുപ്പിക്കുകയായിരുന്നുവെന്നുമാണ് രന്യയുടെ മൊഴി.

എന്നാല്‍, എയര്‍പോര്‍ട്ടിലെ റെസ്റ്റ് റൂമിലെത്തി ജീന്‍സിലും ഷൂവിലും സ്വര്‍ണം ഒളിപ്പിച്ച് കടത്താനായിരുന്നു രന്യയുടെ പദ്ധതി. എന്നാല്‍ ഇത് പിടിക്കപ്പെടുകയായിരുന്നു.

ആഫ്രിക്കന്‍ അമേരിക്കന്‍ ഇംഗ്ലീഷ് സംസാരിക്കുന്നയാളാണ് തന്നെ വിളിച്ചതെന്നാണ് രന്യ പറയുന്നത്. എയര്‍പോര്‍ട്ട് ടോള്‍ ഗേറ്റിന് സമീപമുള്ള സര്‍വീസ് റോഡിലെത്തി സിഗ്‌നലിന് സമീപമുള്ള ഒരു ഓട്ടോയില്‍ സ്വര്‍ണം ഇടാനായിരുന്നു പറഞ്ഞിരുന്നത്. ആ ഓട്ടോയുടെ നമ്പര്‍ പറയാമോ എന്ന പോലീസിന്റെ ചോദ്യത്തിന്, നമ്പള്‍ തനിക്ക് ലഭിച്ചില്ലെന്നും രന്യ മറുപടി പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ രന്യ റാവുവിന്റെ വി ഐ പി ബന്ധം കണ്ടെത്താന്‍ സിബിഐ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി രന്യ റാവുവിന്റെ വിവാഹ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും സിബിഐ അറിയിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി ജി പരമേശ്വരയും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു. വിവാഹത്തില്‍ പങ്കെടുത്ത് വില കൂടിയ സമ്മാനം നല്‍കിയവരെയും സിബിഐ നിരീക്ഷിക്കുന്നുണ്ട്.

രന്യ റാവുവിന് സഹായം നല്‍കിയ ബെംഗളൂരു വിമാനത്താവളത്തില്‍ വിന്യസിച്ചിരിക്കുന്ന നാല് പ്രോട്ടോക്കോള്‍ ഓഫീസര്‍മാര്‍ക്കും സിബിഐ നോട്ടീസ് അയച്ചിട്ടുണ്ട്. കള്ളക്കടത്ത് റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥരെ വിളിപ്പിച്ചിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.