16
Aug 2024
Wed
16 Aug 2024 Wed
actress Tanushree Dutta criticises Hema Committee report, calls it useless

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: മലയാള സിനിമാ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദീകരിക്കുന്ന ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ പരിഹസിച്ച് നടി തനുശ്രീ ദത്ത. ഇത്തരം കമ്മിറ്റികളും റിപ്പോര്‍ട്ടും കൊണ്ട് എന്താണ് പ്രയോജനം എന്ന് തനുശ്രീ ചോദിച്ചു. 2017ല്‍ നടന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇത്ര സമയം എടുത്തോ എന്നും തനുശ്രീ ചോദിച്ചു. ‘അതു വെറും യൂസ് ലെസ്’ എന്നാണ് നടി പറഞ്ഞത്.

Tanushree Dutta

ന്യൂസ് 18യുടെ ഷോ ഷാ എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ തനുശ്രീ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

ഈ കമ്മിറ്റികളേയും റിപ്പോര്‍ട്ടുകളേയും എനിക്ക് മനസിലാവുന്നില്ല. അത് ഉപയോഗശൂന്യമാണ് എന്നാണ് ഞാന്‍ കരുതുന്നത്. 2017ല്‍ നടന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏഴ് വര്‍ഷം എടുത്തോ? എന്താണ് ഈ പുതിയ റിപ്പോര്‍ട്ടിന്റെ ആവശ്യം? ആരോപണ വിധേയരെ അറസ്റ്റു ചെയ്യുകയും ശക്തമായ നിയമനടപടി സ്വീകരിക്കുകയുമാണ് വേണ്ടത്. വിശാഖ കമ്മിറ്റിയെക്കുറിച്ച് കേട്ടത് എനിക്ക് ഓര്‍മയുണ്ട്. അവര്‍ ഒരുപാട് മാര്‍ഗനിര്‍ദേശങ്ങളാണ് ആ റിപ്പോര്‍ട്ടില്‍ സമര്‍പ്പിച്ചത്. പക്ഷേ എന്താണ് എന്നിട്ട് സംഭവിച്ചത് കമ്മിറ്റിയുടെ പേര് മാത്രമാണ് മാറിക്കൊണ്ടിരിക്കുന്നെന്നും തനുശ്രീ പറഞ്ഞു.

ഇന്ത്യയിലെ മീ ടൂ പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന നടിയായ തനുശ്രീ ദത്ത, സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാറുമുണ്ട്. 2018ല്‍ നടന്‍ നാനാ പടേക്കര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് തനുശ്രീ ഉന്നയിച്ചത്. ഹോണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നാനാ പടേക്കര്‍ തന്നോട് ലൈംഗിക താത്പര്യത്തോടെ പെരുമാറിയെന്ന് അവര്‍ തുറന്നടിച്ചതോടെയാണ് നിരവധി നടിമാര്‍ മീ ടൂ (ഞാനും പീഡനത്തിനിരയായി) എന്ന വെളിപ്പെടുത്തലുമായി രംഗത്തുവരാന്‍ ധൈര്യപ്പെട്ടത്.

actress Tanushree Dutta criticises Hema Committee report, calls it useless