90 മിനിറ്റ് വരെ രണ്ട് ഗോളിന് പിന്നില്‍; ISL ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവ് നടത്തി മുംബൈ FC
|
90 മിനിറ്റ് വരെ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടുനിന്ന ശേഷം ചരിത്രത്തില്‍ ഇടംപിടിച്ച തിരിച്ചുവരവിലൂടെ വിജയതീരത്തണിഞ്ഞ് മുംബൈ FC. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കറ മുംബൈ എഫ്.സി ഗോവയെയാണ് പരാജയപ്പെടുത്തിയത്. 90 മിനിറ്റ് വരെ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ടു നിന്ന ശേഷമാണ് മുംബൈ ജയം പിടിച്ചെടുത്തത്. 96ാം മിനിറ്റില്‍ വീണ്ടും ചാങ്‌തെ നേടിയ ഗോളിലാണ് മുംബൈ അവിശ്വസനീയ വിജയമുറപ്പിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്.സി ഗോവയ്‌ക്കെതിരായ ആദ്യപാദ സെമി ഫൈനലില്‍ ആണ് മുംബൈ സിറ്റി എഫ്.സി, ഗോവയെ പരാജയപ്പെടുത്തിയത്.
സ്വന്തം ഹോം ഗ്രൗണ്ടായ ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോവയാണ് ആദ്യം ലീഡെടുത്തത്. 16ാം മിനിറ്റില്‍ ബോറിസ് സിങ് ഗോവയുടെ ആദ്യ ഗോള്‍ നേടി. 56ാം മിനിറ്റില്‍ ബ്രാണ്ടണ്‍ ഫെര്‍ണാണ്ടസിലൂടെ ഗോവ സ്‌കോര്‍ ഇരട്ടിയാക്കി. ഗോവ വിജയമുറപ്പിച്ചെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് മത്സരത്തിന്റെ ഗതി മാറിമറിഞ്ഞത്.
നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്‌തെയിലൂടെ മുംബൈ ഒരു ഗോള്‍ തിരിച്ചടിച്ചു. ഒരു മിനിറ്റിനകം വിക്രം പ്രതാപ് സിങ് ഗോളടിച്ചതോടെ മുംബൈ ഒപ്പമെത്തി. സമനിലയില്‍ പിരിയുമെന്ന് കരുതിയിരുന്ന ആതിഥേയരെ ഞെട്ടിച്ച് ഫൈനല്‍ വിസിലിന് മുമ്പ് മുംബൈ ഒരു ഗോള്‍ കൂടി അടിച്ചു. അവസാനവിസില്‍ ഉയരാന്‍ സെക്കന്റുകള്‍ മാത്രം ബാക്കിനില്‍ക്കെ ചാങ്‌തെ (90+6) ഒരുഗോള് ഗൂടി അടിക്കുകയായിരുന്നു. സ്വന്തം ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാംപാദത്തിന് മുംബൈക്ക് ആത്മവിശ്വാസത്തോടെ കളിക്കാനിറങ്ങാം.
After a prolonged onslaught, Mumbai City FC finally tames the Gaurs


