25
Mar 2024
Sat
25 Mar 2024 Sat

Air India Express ല്‍ ഇനി ബിസിനസ് ക്ലാസും; നാല് നിരക്കുകളില്‍ യാത്ര ചെയ്യാം: അറിയാം പരിഷ്‌കാരം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: രാജ്യത്തെ ഏക പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ഒരേ യാത്രയ്ക്ക് നാല് നിരക്കുകളില്‍ യാത്ര ചെയ്യാനാകുന്ന വിധത്തിലുള്ള സീറ്റിങ് അറേഞ്ച്‌മെന്റ്. എക്‌സ്പ്രസ് വാല്യൂ, എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് ഫ്‌ലെക്‌സ്, എന്നിവയ്ക്ക് പുറമേ എക്‌സ്പ്രസ് ബിസ് എന്ന പേരില്‍ ബിസിനസ് ക്ലാസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ടിക്കറ്റ് നിരക്കുകളാണ് കമ്പനി പുതിയതായി അവതരിപ്പിച്ചത്.

നിലവിലുള്ള 15 കിലോ ചെക്ക് ഇന്‍ ബാഗേജോടു കൂടിയ യാത്രയ്ക്കാണ് എക്‌സ്പ്രസ് വാല്യൂ നിരക്ക്, ചെക്ക് ഇന്‍ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള പ്രത്യേക നിരക്കാണ് എക്‌സ്പ്രസ് ലൈറ്റ്, എത്ര തവണ വേണമെങ്കിലും ചെയിഞ്ച് ഫീ ഇല്ലാതെ യാത്രയ്ക്ക് രണ്ട് മണിക്കൂര്‍ മുമ്പ് വരെ വിമാനം മാറാന്‍ കഴിയുന്നതാണ് എക്‌സ്പ്രസ് ഫ്‌ലെക്‌സ്. ഇതിന് പുറമേയാണ് എക്‌സ്പ്രസ് ബിസ് ടിക്കറ്റ് നിരക്കുകള്‍ എയര്‍ലൈന്‍ അവതരിപ്പിച്ചത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ വിമാനങ്ങളിലാണ് എക്‌സ്പ്രസ് ബിസ് എന്ന പേരില്‍ ബിസിനസ് ക്ലാസ് സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. വിമാനനിര വിപുലമാക്കുന്നതിന്റെ ഭാഗമായി 4 പുതിയ വിമാനങ്ങള്‍ വീതമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓരോ മാസവും പുറത്തിറക്കുന്നത്.

എക്‌സ്പ്രസ് ബിസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ആഭ്യന്തര യാത്രകളില്‍ 25 കിലോയുടെയും രാജ്യാന്തര യാത്രയില്‍ 40 കിലോയുടെയും വര്‍ധിപ്പിച്ച ബാഗേജ് അവലന്‍സ് ലഭിക്കും. airindiaexpress.com, എയര്‍ ഇന്ത്യ എക്‌സ്പ്രസ് മൊബൈല്‍ ആപ് എന്നിവയിലൂടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

Air India Express announces four fare categories on its new Boeing aircraft

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക