27
Jul 2023
Sun
27 Jul 2023 Sun

പൈലറ്റ് എത്തിയില്ല, എയര്‍ ഇന്ത്യ വിമാനം 8 മണിക്കൂര്‍ വൈകി; തിരുവനന്തപുരത്തേക്കുള്ള യാത്രക്കാര്‍ വലഞ്ഞു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: പൈലറ്റ് ഡ്യൂട്ടിയില്‍ ഹാജരാകാന്‍ വൈകിയതിനെ തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകിയത് എട്ട് മണിക്കൂര്‍. ഇന്നലെ രാത്രി 9.45 ന് പുറപെടേണ്ട വിമാനം ഇന്ന് രാവിലെ 6 മണിക്കാണ് പുറപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍ നിന്നടക്കം എത്തിയ യാത്രക്കാര്‍ ഇതോടെ വിമാനത്താവളത്തില്‍ കുടുങ്ങി. യാത്രകാര്‍ക്ക് സൗകര്യങ്ങള്‍ അനുവദിച്ചില്ലെന്നും പരാതിയുണ്ട്.

പൈലറ്റില്ലെന്ന കാരണം പറഞ്ഞാണ് എയര്‍ ഇന്ത്യ വിമാനം വൈകിപ്പിച്ചത്. എട്ട് മണിക്കൂറിന് ശേഷം രാവിലെ ആറരയോടെയാണ് യാത്രക്കാരെ വിമാനത്തില്‍ കയറ്റിയത്. വിമാനം വൈകിയതോടെ പല രാജ്യങ്ങളില്‍ നിന്ന് വന്ന യാത്രക്കാരാണ് രാത്രിയില്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്. വിമാനം പുറപ്പെട്ടാന്‍ ഏറെ വൈകിയതോടെ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. വിമാനയാത്രക്കില്‍ പി.സി വിഷ്ണുനാഥ് എംഎല്‍എയും ഉണ്ടായിരുന്നു. കടുത്ത അലംഭാവമാണ് എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

പൈലറ്റ് ഉറങ്ങിപ്പോയതിനാല്‍ മുംബൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ വിമാനം കഴിഞ്ഞദിവസവും മണിക്കൂറുകള്‍ വൈകിയാണ് പുറപ്പെട്ടത്.