01
Feb 2024
Sat
01 Feb 2024 Sat
akbars companion cant be sita vhp approaches highcourt

അക്ബറിന്റെ ഇണയായി സീതയെ പാര്‍പ്പിക്കരുതെന്ന ഹരജിയുമായി വിശ്വഹിന്ദു പരിഷത്ത് കൊല്‍ക്കത്ത ഹൈക്കോടതിയില്‍. ത്രിപുരയില്‍ നിന്ന് സിലിഗുരിയിലെ ബംഗാള്‍ സഫാരി പാര്‍ക്കില്‍ എത്തിച്ച രണ്ടുസിംഹങ്ങളുടെ പേരിനെച്ചൊല്ലിയാണ് വിഎച്ച്പി കോടതിയെ സമീപിച്ചത്. ത്രിപുരയിലെ സെപാഹിജല സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് ഫെബ്രുവരി 12നാണ് ഇരുസിംഹങ്ങളെയും സിലിഗുരിയിലേക്ക് കൊണ്ടുവന്നത്. (akbars companion cant be sita vhp approaches highcourt)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അക്ബര്‍ മുഗള്‍ ചക്രവര്‍ത്തിയും സീത രാമായണത്തിലെ കഥാപാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിഎച്ച്പിയുടെ പ്രതിഷേധം. സീതയെന്ന സിംഹത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് വിഎച്ച്പി ഫെബ്രുവരി 16നാണ് കോടതിയിലെത്തിയത്. ഹിന്ദു മതത്തിനെതിരായ ആക്രമണമാണ് സിംഹത്തിന് സീത എന്നു പേരിട്ടിരിക്കുന്നതിലൂടെ നടത്തിയിരിക്കുന്നതെന്നും വിഎച്ച്പി ആരോപിക്കുന്നു. സിംഹങ്ങളെ പശ്ചിമബംഗാളില്‍ എത്തിച്ച ശേഷമാണ് അവയ്ക്ക് അക്ബറെന്നും സീതയെന്നും പേരിട്ടതെന്നും വിഎച്ച്പി ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി 20ന് കോടതി ഹരജി വീണ്ടും പരിഗണിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക