കുറ്റിക്കാട്ടൂര്‍: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കുറ്റിക്കാട്ടൂരിന് സമീപം ചെമ്മലത്തൂര്‍ പേങ്കാട്ടില്‍ മേത്തല്‍ ജിസ്‌ന ( 38) ആണ് മരിച്ചത്. (Another death due to amoebic meningoencephalitis in Kozhikode ) കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരണം.
|
കഴിഞ്ഞ 13 ദിവസം മുന്‍പാണ് മെഡിക്കല്‍ കോളേജില്‍ പനിയും കാലുകള്‍ക്ക് നേരിയ വീക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുന്നത്. കുറ്റിക്കാട്ടൂരില്‍ ടെയിലറിങ് സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ജിസ്‌ന. വിവരമറിഞ്ഞ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിസരത്തെ കിണറുകളില്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. രോഗംപിടിപെട്ടത് എങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ALSO READ: മറ്റൊരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം; കോഴിക്കോട് ഭീതി പടരുന്നു
ഭര്‍ത്താവ്: സുഭാഷ് (പ്രിന്‍സ് ടെയിലറിങ്, കുറ്റിക്കാട്ടൂര്‍). മകന്‍: ശ്രീസാരംഗ് (സേവിയോ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി). പിതാവ്: ജയരാജന്‍. മാതാവ്: ശാരദ. സഹോദരങ്ങള്‍: ശ്യാംജിത്ത്, ജിഷാദ്.
ഫെബ്രുവരി 23-ന് കോഴിക്കോട് ചെങ്ങോട്ടുകാവ് കൂഞ്ഞിലാരി സ്വദേശിയായ 39-കാരി മരിച്ചിരുന്നു. ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഐ.സി.യുവില്‍ ചികിത്സയില്‍ ആയിരുന്നു.


