13
Jun 2024
Wed
13 Jun 2024 Wed
Areekkode Taluk Hospital

അരീക്കോട്:അരീക്കോട് താലൂക്ക് ആശുപത്രികിൽകാഷ്വാലിറ്റി ആരംഭിക്കുന്നതിനായി എത്തിച്ച മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങാൻ തയ്യാറാകാതെ ആശുപത്രി അധികൃതർ. ജൂൺ 11ന് ആരംഭിച്ച അത്യാഹിത വിഭാഗത്തിലേക്ക് എത്തിച്ച ഉപകരണങ്ങളാണ് ടെൻഡർ ഏറ്റെടുത്ത ഏജൻസി റൂമിൽ കിടക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അത്യാഹിത വിഭാഗം തുടങ്ങാൻഉപകരണങ്ങൾ നിർബന്ധമാണെന്ന് സൂപ്രണ്ടും എച്ച് എം സി യും ചർച്ച ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ ഏറനാട് എം എൽ എ യുടെ നിർദ്ദേശത്തിൽ സ്വകാര്യ വ്യക്തികൾ ഒന്നര ലക്ഷം രൂപ ചിലവഴിച്ച് ഉപകരണങ്ങൾ വാങ്ങിയതാണ് ആശുപത്രി അധികൃതർ ഏറ്റെടുക്കാതെ നീണ്ടുപോകുന്നത് .എത്തിച്ച മെഡിക്കൽ ഉപകരണങ്ങൾ ഏറ്റെടുക്കാത്തിൽ ദുരൂഹത ഉയർത്തുന്നുണ്ട്. ഉത്തരവാദിത്തപ്പെട്ട കമ്പനികളുടെ മെഡിക്കൽ ഉപകരണങ്ങൾ അല്ലാത്തതിനാലും ഗുണനിലവാരം കുറഞ്ഞതുമായതിനാലാണ് ഏറ്റെടുക്കാത്തതെന്ന് ആരോപണമുയരുന്നുണ്ട്

കാഷ്വാലിറ്റി ആരംഭിക്കാൻമെഡിക്കൽ ഉപകരണങ്ങൾ നിർബന്ധമാണെന്ന ആവശ്യം അപ്രശക്തമാക്കിയാണ് ജൂൺ 11 ന് അത്യാഹിത വിഭാഗം ആരംഭിച്ചത്.ഇതോടെ ആശുപത്രി അധികൃതരുടെ വാദങ്ങൾ കളവാണെന്ന് വ്യക്തമായി, നിലവിൽ അത്യാഹിത വിഭാഗം ആരംഭിക്കണമെന്നാവശ്യമുന്നയിച്ച്മെയ് 9 ന് സുലൈമാൻ പനോളി മുജീബ് പട്ടീരിയും, മെയ് 28ന് കെ എം അബ്ദുൽ സലിമും നൽകിയ കേസ് ഹൈകോടതിയിൽ ഉണ്ട്.അതിനിടക്കാണ് കോടതിയിൽ നിന്ന് വിമർശനം ഭയന്ന് തിരക്കിട്ട് അത്യാഹിത വിഭാഗം ആരംഭിച്ചത്.