കല്‍പറ്റ: കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് വയനാട്ടില്‍ എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. വൈത്തിരി സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്കും മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് നടപടി.
|
വൈത്തിരി സ്റ്റേഷന്‍ എസ്എച്ച്ഒ അനില്‍കുമാര്‍, എഎസ്‌ഐ ബിനീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അബ്ദുല്‍ ഷുക്കൂര്‍, അബ്ദുള്‍ മജീദ് എന്നിവരെയാണ് ഐജി സസ്‌പെന്‍ഡ് ചെയ്തത്. പിടിച്ചെടുത്ത കുഴല്‍പ്പണം റിപ്പോര്‍ട്ട് ചെയ്യാതെ പൂഴ്ത്തിയതിനാണ് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര മേഖലാ ഐജി രാജ്പാല്‍ മീണ ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.
ALSO READ: മലദ്വാരത്തില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്തിയ യുവാവ് പിടിയില്‍
ഉദ്യോഗസ്ഥര്‍ക്കെതിരെ കവര്‍ച്ചക്ക് കേസെടുത്തിട്ടുണ്ട്. കുഴല്‍പ്പണം കടത്തുകാരെ മര്‍ദ്ദിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ഈ മാസം 15നാണ് പൊലീസുകാര്‍ കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ചത്.
ചുണ്ടേല്‍ സ്വദേശി മലപ്പുറം സ്വദേശികള്‍ക്ക് കൈമാറാനായി കൊണ്ടുവന്ന 3.3 ലക്ഷം രൂപയാണ് വൈത്തിരി പൊലീസ് പിടിച്ചെടുത്തത്. എന്നാല്‍ പണം പിടിച്ചെടുത്തെങ്കിലും ഇതുമായി ബന്ധപ്പെട്ട് യാതൊരു തുടരന്വേഷണവും നടന്നില്ല.
ഇതോടെ ചുണ്ടേല്‍ സ്വദേശി ജില്ലാ പൊലീസിന് പരാതി നല്‍കി. തുടന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ് സംഭവിച്ചതായി കണ്ടെത്തിയത്. സിഐ അനില്‍കുമാറിനെതിരെ മുന്‍പും ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കടുത്ത തീരുമാനം ഉണ്ടായേക്കും.


