26
Dec 2024
Sun
26 Dec 2024 Sun
International travel

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ വിമാനയാത്രയില്‍ കൈയില്‍ കരുതാവുന്ന ലഗേജിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്).(Attention passengers: Changes to airline baggage rules from January)  ജനുവരിമുതല്‍ ആഭ്യന്തര, വിദേശ യാത്രകളില്‍ ഒരു ക്യാബിന്‍ ബാഗോ ഹാന്‍ഡ്ബാഗോ മാത്രമേ കൈയില്‍ കരുതാന്‍ അനുവദിക്കൂ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിനു പുറമേ അധിക ഭാരത്തിനും വലിപ്പത്തിനും കൂടുതല്‍ പണം നല്‍കേണ്ടിവരും. യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്താനാണ് നിയന്ത്രണമെന്ന് അധികൃതര്‍ അറിയിച്ചു.

ALSO READ: മോക്ഷം പ്രാപിക്കാനായി വിഷം കഴിച്ച് യുവതിയും മക്കളുമടക്കം നാലുപേര്‍ ജീവനൊടുക്കി

സുരക്ഷാ പരിശോധന കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാന്‍ നിയന്ത്രണം സഹായകരമാവുമെന്നാണ് പ്രതീക്ഷ. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയുമടക്കം പ്രധാന വിമാന കമ്പനികളെല്ലാം പുതിയ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ബാഗേജ് നയങ്ങള്‍ പുതുക്കി പ്രഖ്യാപിച്ചിട്ടുണ്ട്.

അവസാന നിമിഷത്തെ തടസ്സങ്ങളും അധിക നിരക്കും ഒഴിവാക്കാന്‍ യാത്രക്കാര്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണമെന്ന് വിമാന കമ്പനികള്‍ ആവശ്യപ്പെട്ടു

1. കൈയില്‍ ഒരു ബാഗ് മാത്രം: ഓരോ യാത്രക്കാരനും ഏഴു കിലോഗ്രാമില്‍ കൂടാത്ത ഒരു ഹാന്‍ഡ് ബാഗോ ക്യാബിന്‍ ബാഗോ മാത്രമേ കൈവശം വെക്കാനാവൂ. മറ്റെല്ലാ ലഗേജുകളും ചെക്ക് ഇന്‍ ചെയ്യണം.

2. ബാഗിന്റെ വലുപ്പം: ക്യാബിന്‍ ബാഗിന്റെ പരമാവധി വലുപ്പം 55 സെന്റി മീറ്ററില്‍ കൂടരുത്. നീളം 40 സെന്റീ മീറ്റര്‍, വീതി 20 സെന്റീ മീറ്റര്‍.

3. അധിക ബാഗേജിനുള്ള സര്‍ചാര്‍ജ്: യാത്രക്കാരന്റെ കൈവശമുള്ള ക്യാബിന്‍ ബാഗിന്റെ വലുപ്പമോ ഭാരമോ പരിധി കവിഞ്ഞാല്‍ അധിക ബാഗേജ് ചാര്‍ജ് ഈടാക്കും.

4. മേയ് രണ്ടിന് മുമ്പ് വാങ്ങിയ ടിക്കറ്റുകള്‍ക്ക് പഴയ ബാഗേജ് നയമാണ് ബാധകം. ഇതനുസരിച്ച് എക്കണോമി ക്ലാസില്‍ എട്ടുകിലോവരെ കൈവശം വെക്കാം. പ്രീമിയം ഇക്കോണമിയില്‍ 10 കി.ഗ്രാം, ഫസ്റ്റ്/ബിസിനസ്: 12 കി.ഗ്രാം.