കോഴിക്കോട് കാക്കൂരില്‍ സുന്നത്ത് കര്‍മത്തിനായി അനസ്തീസിയ നല്‍കിയതിനെ തുടര്‍ന്ന് മരിച്ച കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് നടക്കും.(Baby given anesthesia for circumcision dies of respiratory failure) ചേളന്നൂര്‍ പള്ളിപ്പെയില്‍ ബൈത്തുല്‍സലാമില്‍ ഷാദിയ ഷെറിന്റെയും ഫറോക്ക് തിരുത്തിയാട് സ്വദേശി ഇംത്യാസിന്റെയും രണ്ടുമാസം പ്രായമുള്ള മകന് എമിന് ആദമാണ് മരിച്ചത്.
|
കോപ്പറേറ്റീവ് ക്ലിനിക്കിലാണ് കുഞ്ഞിന് അനസ്തീസിയ നല്‍കിയത്. കാക്കൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണ് രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ മാതാവും ബന്ധുക്കളും കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിലേക്ക് ചേലാകര്‍മത്തിന് കൊണ്ടുപോയത്. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്ന കുഞ്ഞിനെ ക്ലിനിക്കിലെ നഴ്സിന് കൈമാറുകയായിരുന്നു.
ALSO READ: കണ്ണൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എംഡിഎംഎയുമായി പിടിയിൽ: ലഹരി വിരുദ്ധ പരിപാടികളിൽ സജീവം
കുറച്ചു സമയം കഴിഞ്ഞശേഷം ഡോക്ടര്‍ എത്തി കുഞ്ഞിനെ മറ്റൊരു ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുറച്ച് മരുന്നു നല്‍കിയിരുന്നുവെന്നും ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെന്നും ആംബുലന്‍സില്‍ കൊണ്ടുപോവാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടെന്നും ബന്ധുക്കള്‍ പറയുന്നു.
അനസ്തീസിയ മരുന്ന് കൊടുത്തയുടന്‍ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിന് ഇപ്പോള്‍ സുന്നത്ത് നടത്താനാവില്ലെന്ന് ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചു. മുലപ്പാല്‍ നല്കാന് ശ്രമിച്ചെങ്കിലും കുഞ്ഞിന്റെ കരച്ചിലും ബുദ്ധിമുട്ടും കാരണം നടന്നില്ല. പിന്നാലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തും മുന്‍പേ കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
മാസം തികയാതെ എട്ടാം മാസത്തിലാണ് കുഞ്ഞിനെ പ്രസവിച്ചതെന്നാണ് അറിയുന്നത്. അതിനാലാണ് രണ്ടുമാസം സുന്നത്ത് കര്‍മം വൈകിപ്പിച്ചത്. കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ മാതാപിതാക്കള്‍ കാക്കൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ.


