ധാക്ക: മുന്‍ പ്രധാനമന്ത്രി ശെയ്ഖ ഹസീനയുടെ അടിച്ചമര്‍ത്തല്‍ നിലപാടുകള്‍ തിരുത്തി ഇടക്കാല സര്‍ക്കാര്‍.(Ban on Bangladesh Jamaat-e-Islam has been lifted) രാജ്യത്തെ പ്രധാന ഇസ്ലാമിക പാര്‍ട്ടിയായ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെയും വിദ്യാര്‍ത്ഥി സംഘടനയായ ഇസ്ലാമി ഛത്ര ഷിബിറിന്റെയും നിരോധനം നീക്കി. ഹസീനയുടെ അവാമി ലീഗ് സര്‍ക്കാര്‍ 2013 ആഗസ്ത് 1ന് ആണ് രാജ്യത്തെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിക്കും ഇസ്ലാമി ഛത്ര ഷിബിറിനും നിരോധനം ഏര്‍പ്പെടുത്തിയത്.
|
ജമാഅത്തെ ഇസ്ലാമിയും അനുബന്ധ സംഘടനകളും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് തെളിവില്ല എന്ന് വ്യക്തമാക്കിയാണ് നിരോധനം നീക്കിയത്.
‘ജമാഅത്തെ, ഷിബിര്‍, അതിന്റെ മുന്നണി സംഘടനകള്‍ എന്നിവ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതിന് വ്യക്തമായ തെളിവുകളൊന്നുമില്ല, ആയതിനാല്‍ ഈ സംഘടനകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കം ചെയ്യുകയാണ്,’ ഗസറ്റ് വിജ്ഞാപനത്തില്‍ പറയുന്നു.
ALSO READ: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരേ ആക്രമണം; നുണബോംബുകള്‍ പൊളിയുന്നു (Video)
2009ലെ തീവ്രവാദ വിരുദ്ധ നിയമത്തിലെ സെക്ഷന്‍ 18 പ്രകാരമാണ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജമാഅത്തിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച മുന്‍ സര്‍ക്കുലര്‍ റദ്ദാക്കിയത്.
നിരോധനം നീക്കിയതോടെ, ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രക്രിയയിലും രാജ്യത്ത് അടുത്ത പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള രാഷ്ട്രീയ ചര്‍ച്ചയിലും പങ്കെടുക്കാന്‍ ജമാഅത്തിനെ അനുവദിക്കും.
സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് പപ്രധാനമന്ത്രി ശെയ്ഖ് ഹസീന രാജിവച്ചത്. തുടര്‍ന്ന് ഇ്രന്ത്യയിലെത്തിയ ശെയ്ഖ് ഹസീനക്ക് രാഷ്ട്രീയ അഭയം നല്‍കില്ലെന്ന് ബ്രിട്ടന്‍ പറഞ്ഞിരുന്നു.


