27
Dec 2024
Tue
27 Dec 2024 Tue
Jamia Millia Islamia university

പ്രധാന മന്ത്രി നരേന്ദ്ര മോദി, പോലീസ് ഉള്‍പ്പെടെയുള്ള നിയമപാലന ഏജന്‍സികള്‍ എന്നിവയ്‌ക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ജാമിഅ മില്ലിയ ഇസ്ലാമിയ.(Ban on raising slogans against the Prime Minister and government agencies in Jamia Millia Islamia ) ഭരണഘടനാപരമായ പദവികള്‍ വഹിക്കുന്നവര്‍ക്കെതിരേ മുന്‍കൂര്‍ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ മഹ്താബ് ആലം റിസ്വി ഒപ്പിട്ട സര്‍ക്കുലറില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉത്തര്‍പ്രദേശിലെ സംഭലില്‍ ഈയിടെ നടന്ന പോലീസ് വെടിവയ്പ്പില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് സര്‍ക്കുലര്‍. ശാഹി ജുമാ മസ്ജിദിലെ സര്‍വേക്കെതിരേ നടത്തിയ പ്രക്ഷോഭത്തില്‍ ആറ് യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു.

ALSO READ: തിരിച്ചു വച്ച ക്യാമറ ലിജേഷിന് തന്നെ കെണിയായി; മോഷണ രീതിയും സെര്‍ച്ച് ഹിസ്റ്ററിയും തുമ്പായി; അഞ്ച് ദിവസം കഴിഞ്ഞ് അറിഞ്ഞ മോഷണത്തില്‍ പ്രതിയെ പൊക്കിയത് ഇങ്ങനെ

ഭരണഘടനാപരമായ ഉത്തരവാദിത്തം വഹിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എതിരേ പ്രകടനം, ധര്ണ, മുദ്രാവാക്യം വിളി എന്നിവ നടത്തുന്നത് അനുവദനീയമല്ല. ഇത് ലംഘിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരേ യൂനിവേഴ്‌സിറ്റി ചട്ടങ്ങള്‍ അനുസരിച്ചുള്ള അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

അതേ സമയം, അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്താനുള്ള നീക്കത്തിനെതിരേ വിദ്യാര്‍ഥി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും ശക്തമായി പ്രതിഷേധിച്ചു.

യൂനിവേഴ്‌സിറ്റിയില്‍ ജനാധിപത്യപരമായ അവകാശങ്ങള്‍ നിഷേധിക്കാനുള്ള നീക്കമാണിതെന്ന് എസ്എഫ്‌ഐ ജാമിഅ ചാപ്റ്റര്‍ പ്രസിഡന്റ് സാക്ഷി പറഞ്ഞു. 2022 മുതല്‍ ക്യാമ്പസിനകത്ത് സ്വതന്ത്ര സാംസ്‌കാരിക പരിപാടികള്‍ക്കും രാഷ്ട്രീയ പരിപാടികള്‍ക്കും അനുമതി നിഷേധിക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടി.

വിമര്‍ശനങ്ങളെ ആസൂത്രിതമായി അടിച്ചമര്‍ത്താനാണ് അധികൃതരുടെ ശ്രമമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറിയും ജാമിഅയിലെ പിഎച്ച്ഡി വിദ്യാര്‍ഥിയുമായ ലുബൈബ് ബഷീര്‍ പറഞ്ഞു. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷനും പ്രതിഷേധവുമായി രംഗത്തെത്തി.