പാലക്കാട്: ജാതി വിവേചനം തുറന്നു കാട്ടുന്ന റാപ്പര്‍ വേടനെഏത് വിധേനയും പൂട്ടാനുള്ള ശ്രമത്തില്‍ ബിജെപി. (BJP files complaint against rapper vedan) ഇതിന്റെ ഭാഗമായി വേടന്റെ പഴയ പാട്ടുകള്‍ അരിച്ചുപെറുക്കി നിയമക്കുരുക്കില്‍ പെടുത്താന്‍ എന്തെങ്കിലും പഴതുണ്ടോ എന്ന് പരിശോധിക്കുകയാണ് പാര്‍ട്ടി നേതാക്കള്‍.
|
വേടന്റെ പഴയൊരു പാട്ടിലെ വരികള്‍ പെറുക്കിയെടുത്ത് എന്‍ഐഎയ്ക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കി. നാലു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ വേടന്റെ ‘വോയ്‌സ് ഓഫ് വോയ്‌സ് ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമാണാവശ്യം. പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് പരാതി നല്‍കിയത്.
പ്രധാനമന്ത്രി കപട ദേശീയ വാദിയാണെന്നും ഊരുചുറ്റുന്നവനാണെന്നും പാട്ടില്‍ പറയുന്നുണ്ട. ഇത് എവിടുത്തെ ന്യായമാണെന്നും ഇത് ഇന്ത്യയാണെന്നും ഇവിടെ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ നിക്കണമെന്നും വേറെ എവിടെയെങ്കിലുമാണെങ്കില്‍ ഇപ്പോള്‍ എന്തായിരിക്കും അവസ്ഥ എന്നും മിനി കൃഷ്ണകുമാര്‍ പറഞ്ഞു. ഈ പാട്ട് താന്‍ ഇപ്പോഴാണ് ശ്രദ്ധിക്കുന്നതെന്നും അതുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും മിനി കൃഷ്ണകുമാര്‍ പറഞ്ഞു.
അധിക്ഷേപം, വിദ്വേഷം വളര്‍ത്തല്‍, അക്രമവും വിദ്വേഷവും വളര്‍ത്തുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് നിലവില്‍ വേടനെതിരേ പരാതി നല്‍കിയിരിക്കുന്നത്.





