26
Oct 2024
Thu
26 Oct 2024 Thu
Authorities Force 80 Muslim Families in UP’s Sambhal to Vacate Their Homes

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള വിവേചനവും നീതിരാഹിത്യവും തുടരുന്നു.(BJP government’s hooliganism in UP; 80 Muslim families were thrown into the streets without warning)  യാതൊരു മുന്നറിയിപ്പില്ലാതെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ 80 മുസ്‌ലിം കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭാല്‍ ജില്ലയിലെ ബഹജോയി മേഖലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. കഴിഞ്ഞ 50 വര്‍ഷമായി താമസിക്കുന്ന വീടുകളില്‍ നിന്നാണ് തങ്ങളെ ഇറക്കിവിട്ടതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

വീടുകളില്‍ നിന്നും ഇറക്കിവിടുന്നതിന് മുമ്പ് നോട്ടീസ് നല്‍കിയിരുന്നില്ല. ഗ്ലാസ് ഫാക്ടറിയുടെ ഭൂമിയിലാണ് വീടുകള്‍ നിര്‍മിച്ചതെന്ന് ആരോപിച്ചായിരുന്നു നടപടി. അപ്രതീക്ഷിതമായി ഉച്ചക്ക് 1.15ഓടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്ന് വീടുകള്‍ സീല്‍ ചെയ്യുകയായിരുന്നുവെന്ന് ഗ്രാമീണര്‍ പറയുന്നത്.

മുന്നറിയിപ്പില്ലാതെ വീടുകളില്‍ നിന്ന് ഇറക്കിവിടുന്നതിനെതിരെ ഗ്രാമീണര്‍ പ്രതിഷേധിച്ചുവെങ്കിലും ഫലമുണ്ടായില്ല. വൈദ്യുതി ബന്ധവും കുടിവെള്ള കണക്ഷനും വിച്ഛേദിച്ചതിന് ശേഷമായിരുന്നു ഉദ്യോഗസ്ഥരുടെ ഇറക്കിവിടല്‍ നടപടി.

കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ നീതിതേടി യു.പി സര്‍ക്കാറിനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ പരിഗണിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍, ഇത് അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല.

വീടുകളില്‍ നിന്നും ഇറക്കിവിടപ്പെട്ട കുടുംബങ്ങള്‍ എങ്ങോട്ട് പോകണമെന്നറിയാത്ത അവസ്ഥിയിലാണ്. കുടില്‍ വ്യവസായവും മറ്റും ചെയ്ത് ജീവിക്കുന്ന പലരുടെയും തൊഴിലും മുടങ്ങി.